തൊടുപുഴ: അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ കേന്ദ്രീകരിച്ച് മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ എണ്ണത്തില്‍ വര്‍ധന. സംസ്ഥാന തലത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന സര്‍വേയിലാണ് ഈ കണ്ടത്തെല്‍. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ബ്ളോക്, വയനാട്ടിലെ മാനന്തവാടി, ഇടുക്കിയില്‍ ദേവികുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇരകളുടെ എണ്ണം കൂടുന്നത്. മനുഷ്യക്കടത്തിനിരയായ പെണ്‍കുട്ടിയെ മൂന്നാര്‍ പൊലീസ് കഴിഞ്ഞദിവസം തമിഴ്നാട്ടില്‍നിന്ന് കണ്ടത്തെി മാതാപിതാക്കളെ ഏല്‍പിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ജോലി വാങ്ങിത്തരാമെന്നുപറഞ്ഞ് രണ്ടുവര്‍ഷം മുമ്പാണ് പരിചയക്കാരനായ ഒരാള്‍ പെണ്‍കുട്ടിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്. പിന്നീട് പെണ്‍കുട്ടിയെക്കുറിച്ച് ഒരുവിവരവും ലഭിച്ചില്ല. ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് സംസ്ഥാന നോഡല്‍ ഓഫിസര്‍ ഐ.ജി എസ്. ശ്രീജിത്തിന്‍െറ നിര്‍ദേശപ്രകാരം മൂന്നാര്‍ എ.എസ്.പി മെറിന്‍ ജോസഫിന്‍െറ മേല്‍നോട്ടത്തിലാണ് പെണ്‍കുട്ടിയെ തിരികെ നാട്ടിലത്തെിച്ചത്. ഒരാളെ അയാളുടെ അറിവോ സമ്മതമോ കൂടാതെ തെറ്റിദ്ധരിപ്പിച്ചും ബലം പ്രയോഗിച്ചും സുരക്ഷിതമല്ലാത്ത സ്ഥലത്ത് തൊഴിലെടുപ്പിക്കുന്നതിനോ ചൂഷണം ചെയ്യുന്നതിനോ കൊണ്ടുപോകുന്നതാണ് മനുഷ്യക്കടത്ത്. മനുഷ്യക്കടത്തിന് പിന്നില്‍ വന്‍ മാഫിയകള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായാണ് കുടുംബശ്രീയുടെ സര്‍വേയിലെ കണ്ടത്തെല്‍. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് വിവിധ തൊഴിലുകള്‍ക്കായാണ് ഇവരെ കൊണ്ടുപോകുന്നത്. വീട്ടിലെ ദാരിദ്ര്യം മുതലെടുത്തും വീട്ടിലുള്ളവരെ തെറ്റിദ്ധരിപ്പിച്ചുമാണ് ഇവരെ ചൂഷണം ചെയ്യുന്നത്. തുണിമില്ലുകള്‍, ടെക്സ്റ്റൈല്‍സുകള്‍, സമ്പന്നരുടെ വീടുകള്‍, പടക്ക നിര്‍മാണ ശാലകള്‍, ഫാമുകള്‍ എന്നിവിടങ്ങളിലാണ് പലരുടെയും ജോലി. ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, രോഗം ബാധിച്ചവര്‍, അവിവാഹിത അമ്മമാര്‍ എന്നിവരാണ് കൂടുതലായി ഇവരുടെ കണ്ണികളില്‍ പെടുന്നത്. ആരോഗ്യകരമല്ലാത്തതും അപകടം നിറഞ്ഞ സാഹചര്യങ്ങളിലുമാണ് പലരും തൊഴിലെടുക്കുന്നത്. വിശ്രമമില്ലാത്ത ജോലി, നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കല്‍, മാനസിക, ശാരീരിക ലൈംഗിക പീഡനങ്ങള്‍ എന്നിവയും ഇവര്‍ക്ക് നേരിടേണ്ടിവരുന്നു. വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തത് ഇതിന് പിന്നിലുള്ളവര്‍ രക്ഷപ്പെടാന്‍ ഇടയാക്കുന്നു. വീട്ടുകാരെ പ്രലോഭിപ്പിച്ചാണ് കൂടുതല്‍ മനുഷ്യക്കടത്തും എന്നതിനാല്‍ വിവരം പുറത്തറിയാറുമില്ല. ഇടുക്കി ദേവികുളം ബ്ളോക്കില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ മനുഷ്യക്കടത്ത് വിരുദ്ധ പദ്ധതിയുമായി ബന്ധപ്പെട്ട് ഊര്‍ജിത ബോധവത്കരണം ആരംഭിച്ചതായി ഇടുക്കി കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ കെ.എസ്. രാജീവ് പറഞ്ഞു. ബ്ളോക്കിലെ ഒമ്പത് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയില്‍ 180പേരെ ഇത്തരത്തില്‍ നിരീക്ഷിച്ചുവരുന്നുണ്ട്. കൂടാതെ മനുഷ്യക്കടത്തിനിരയായി മടങ്ങിയത്തെുന്നവരെ പുനരധിവസിപ്പിക്കാന്‍ ദേവികുളത്ത് കേന്ദ്രസര്‍ക്കാറിന്‍െറ സഹകരണത്തോടെ മൈഗ്രേഷന്‍ സെന്‍റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കി പുനരധിവസിപ്പിക്കുന്നതിനും സെന്‍റര്‍ ലക്ഷ്യമിടുന്നു. മനുഷ്യക്കടത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഐ.ജി ശ്രീജിത്തിന്‍െറ നേതൃത്വത്തില്‍ മൂന്നാറില്‍ ജനപ്രതിനിധികളുടെ യോഗവും കഴിഞ്ഞയാഴ്ച ചേര്‍ന്നു. ജനങ്ങളില്‍ വിഷയത്തിന്‍െറ ഗൗരവം ബോധ്യപ്പെടുത്താന്‍ കുടുംബശ്രീ നേതൃത്വത്തില്‍ മനുഷ്യക്കടത്തിനെതിരെ ഷോര്‍ട്ട് ഫിലിമും നിര്‍മിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.