മീനിനിട്ട ചൂണ്ടയില്‍ കുരുങ്ങിയത് മോഷണംപോയ ബൈക്ക്

കടുത്തുരുത്തി: കല്ലറ പെരുന്തുരുത്തില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്ന ആനന്ദിന്‍െറ ചൂണ്ടയില്‍ കുരുങ്ങിയത് മോഷണം പോയ ബൈക്ക്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതിയുള്ള കോട്ടയം ദേശാഭിമാനി ജീവനക്കാരന്‍ പി.ആര്‍. സാബുവിന്‍േറതാണ് വാഹനം. കോട്ടയം മുനിസിപ്പാലിറ്റി വേളൂര്‍ പാണപ്പടിയിലെ വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് രാത്രിയില്‍ കാണാതായത്. ചൊവ്വാഴ്ച ഉച്ചക്ക് പെരുന്തുരുത്ത് ഷാപ്പിനരികിലെ തോട്ടില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്ന ആശാരിപറമ്പില്‍ ആനന്ദിന്‍െറ ചൂണ്ടയില്‍ ബൈക്ക് കുരുങ്ങുകയായിരുന്നു. വിവരം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കടുത്തുരുത്തി പൊലീസ് സ്ഥലത്തത്തെി മോഷണ മുതല്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബൈക്ക് കോട്ടയം സ്വദേശി സാബുവിന്‍േറതാണെന്ന് തിരിച്ചറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.