അറ്റകുറ്റപ്പണി നടത്താതെ കനാല്‍ തുറന്നുവിട്ടത് അപകട കാരണമാകുന്നു

കോഴഞ്ചേരി: അറ്റകുറ്റപ്പണി നടത്താതെ കനാല്‍ തുറന്നുവിട്ടത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. പമ്പ ഇറിഗേഷന്‍ പദ്ധതിയുടെ ഇടതുവലതു കര കനാലിലൂടെയാണ് കഴിഞ്ഞദിവസങ്ങളില്‍ വെള്ളം തുറന്നുവിട്ടത്. പദ്ധതിയുടെ ഭാഗമായ പ്രധാന കനാല്‍ വാഴകുന്നം വരയത്തെിയശേഷം ഇടതുവലതു കരകളിലൂടെ രണ്ടായി തിരിയുകയാണ്. അയിരൂര്‍-തോട്ടപ്പുഴശേരി പഞ്ചായത്തുകളിലേക്ക് തിരിയുന്ന വലതുകര കനാലാണ് ആദ്യം തുറന്നത്. കാടുനിറഞ്ഞും തീരം ഇടിഞ്ഞും മാലിന്യംകൊണ്ട് നിറഞ്ഞുകിടന്നതുമായി കനാലിലേക്ക് വെള്ളം തുറന്നുവിടുകയായിരുന്നു. കഴിഞ്ഞവര്‍ഷം വരെ 1.25 മീറ്റര്‍ വെള്ളം തുറന്നുവിട്ടാല്‍ വരട്ടാര്‍ ഭാഗം വരെ എത്തിയിരുന്നുവെങ്കില്‍ കനാലിന്‍െറ ചോര്‍ച്ച മൂലവും ചപ്പുചവറുകള്‍ കിടന്നതും മറ്റും വെള്ളം ഒഴുകിപ്പോകുന്നതിന് ഇത്തവണ രണ്ട് മീറ്റര്‍ ഉയരത്തില്‍ തുറന്നുവിട്ടപ്പോള്‍ മാത്രമാണ് വരട്ടാറിന്‍െറ ഭാഗത്തത്തെിയത്. വാഴക്കുന്നത്തുനിന്ന് കൂടുതല്‍ ഉയരത്തില്‍ വെള്ളം തുറന്നുവിട്ടതോടെ സമീപ സ്ഥലങ്ങളായ വേലംപടി, മാതിരംപള്ളി തുടങ്ങിയ ഇടങ്ങളില്‍ വെള്ളം കരയിലേക്ക് കയറി വീടുകള്‍ക്കും കൃഷിക്കും നാശത്തിന് കാരണമായി. കോഴഞ്ചേരി മല്ലപ്പുഴശേരി ഇലന്തൂര്‍ മെഴുവേലി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ഇടതുകര കനാലിന്‍െറ സ്ഥിതിയും വ്യത്യസ്തമല്ല. കനാലിലെ കാടു തെളിക്കാതെ വെള്ളം തുറന്നുവിട്ടതോടെ കനാലില്‍ തങ്ങിക്കിടന്നിരുന്ന അറവുശാല മാലിന്യം ഉള്‍പ്പെടെയുള്ളവ ഒഴുക്കില്‍പെട്ട് പലയിടത്തും കാടിനിടയില്‍ തങ്ങിക്കിടക്കുകയാണ്. ദുര്‍ഗന്ധം കാരണം അതുവഴി കടന്നുപോകുവാന്‍ കഴിയില്ളെന്ന് സമീപവാസികള്‍ പറയുന്നു. വെള്ളം കൂടുതല്‍ ഉയരത്തില്‍ തുറന്നുവിട്ടതു മൂലം ചോര്‍ച്ച കാരണം പലയിടത്തും വീടുകളുടെ മുറ്റത്ത് വെള്ളം കയറിയ സ്ഥിതിയാണ്. കനാലിലെ അറ്റകുറ്റപ്പണിക്കുള്ള കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതസമരമാണ് കനാല്‍ ശുചീകരണത്തിന് തടസ്സമാകുന്നതെന്നാണ് പറയുന്നത്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഇടക്കാലത്ത് കനാലും പരിസരവും വൃത്തിയാക്കിയിരുന്നു. പഞ്ചായത്തുകളും പി.ഐ.പികളും തമ്മില്‍ ഇത് സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തതോടെ തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള പണി നിര്‍ത്തിവെക്കുകയായിരുന്നു. കനാലും പരിസരവും കാടുപിടിച്ചതുകാരണം വന്യജീവികളെയും ഇഴജന്തുക്കളെയും മറ്റും ഭയന്ന് പരിസരവാസികള്‍ വൃത്തിയാക്കുന്നത് നിയമവിരുദ്ധമായിട്ടാണ് ഡിപാര്‍ട്മെന്‍റ് കാണുന്നത്. ഇത്തരത്തില്‍ കനാല്‍ നാട്ടുകാര്‍ ശുചീകരിക്കുന്നത് കുറ്റകരവുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.