ഒരുലക്ഷം കത്തുകള്‍ അയക്കും

കാഞ്ഞിരപ്പള്ളി: വാട്ടര്‍ അതോറിറ്റിയില്‍ ജോലിചെയ്യുന്ന പമ്പ്, വാല്‍വ് ഓപറേറ്റര്‍മാര്‍, മീറ്റര്‍ റീഡര്‍, വര്‍ക്കര്‍, പ്ളംബര്‍, അറ്റന്‍ഡര്‍ തുടങ്ങിയ എച്ച്.ആര്‍ ജീവനക്കാര്‍ കേരള വാട്ടര്‍ അതോറിറ്റി എച്ച്.ആര്‍ എംപ്ളോയീസ് കോണ്‍ഗ്രസിന്‍െറ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിക്കും ജലവിഭവ മന്ത്രിക്കും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ഒരുലക്ഷം കത്തുകള്‍ അയക്കുന്നതിന്‍െറ ഭാഗമായി ജില്ലാ കമ്മിറ്റി കത്തുകളയക്കാന്‍ തീരുമാനിച്ചു. എല്ലാ എച്ച്.ആര്‍ ജീവനക്കാരെയും കാഷ്വല്‍ ലേബേഴ്സ് ആക്കുക, ഇ.എസ്.ഐ, പി.എഫ്, ഡി.എ, ക്ഷേമനിധി, പെന്‍ഷന്‍ തുടങ്ങിയ അവകാശങ്ങള്‍ ഏര്‍പ്പെടുത്തി സാമൂഹികനീതി ഉറപ്പുവരുത്തുക, സേവനവേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് കത്തുകളയക്കുന്നത്. കത്തുകളയക്കുന്നതിന്‍െറ ജില്ലാതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്‍റ് എ. റഹിംകുട്ടി കാഞ്ഞിരപ്പള്ളി പോസ്റ്റ് ഓഫിസില്‍ നിര്‍വഹിക്കും. ആലോചനാ യോഗത്തില്‍ മേഖല പ്രസിഡന്‍റ് ഷിബി സിബി അധ്യക്ഷത വഹിച്ചു. പി.എം. അഖില്‍, രജീഷ് പി.ആര്‍, ബിജുമോന്‍ കെ.എസ്, ജോജി തോമസ്, കെ.കെ. ഗംഗാദരന്‍, മുഹമ്മദ് ഹനീഫ, ഷൈലേന്ദ്രന്‍, സാബു ആന്‍റണി, റെജി ജോസഫ്, സാബു പി.വി., അനില്‍കുമാര്‍ കെ.ആര്‍. എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.