മുണ്ടക്കയം: യുവത്വം കഞ്ചാവിന്‍െറ ‘മായാലഹരിയില്‍’ പുകയുകയാണ്. കഞ്ചാവ് കടത്തുകാരെ പിടിക്കാന്‍ എക്സൈസ് സംഘം തന്ത്രങ്ങള്‍ മാറ്റുമ്പോള്‍ ഈ വലയറുക്കാന്‍ കഞ്ചാവ് ലോബി പുതിയ വിദ്യകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പരിശോധനകള്‍ മുറുകിയതോടെ പിന്‍വാങ്ങിയിരുന്ന സംഘം, ആവശ്യക്കാരേറിയതിനാല്‍ വീണ്ടും കളത്തിലെ നിറസ്സാന്നിധ്യമായിരിക്കുകയാണ്. കഞ്ചാവ് കടത്തിന് സ്ത്രീകളെയാണ് പുതുതായി കച്ചവട സംഘത്തിലെ കണ്ണികളായി സജീവമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കഞ്ചാവുമായത്തെിയ മാവേലിക്കരക്കാരി വീട്ടമ്മയെ എക്സൈസ് സംഘം മുണ്ടക്കയത്ത് പികൂടിയിരുന്നു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും ഇതരസംസ്ഥാന തൊഴിലാളികളുമാണ് കഞ്ചാവ് ലോബികളുടെ പ്രധാന ഇടപാടുകാര്‍. ചെറുപൊതികളാക്കിയ കഞ്ചാവിന് 100 മുതല്‍ 250 രൂപ വരെയാണ് വില. ഇതിനകത്തും വ്യാജനുണ്ടത്രെ. മിക്ക പൊതികളിലും കഞ്ചാവ് വളരെ കുറവായിരിക്കും. കഞ്ചാവിന്‍െറ പൊടിയും തുളസി പൂവ് ഉണക്കി തിരുമ്മിയുമാണ് വ്യാജനത്തെുന്നത്. കടുത്ത നിയന്ത്രണവും പരിശോധനയും വന്നതോടെ ഇടുക്കി ജില്ലയിലെ വനമേഖലകളിലെ കഞ്ചാവ് കൃഷി ഏറെക്കുറെ അപ്രത്യക്ഷമായി. ഇതോടെ കുമളി കേന്ദ്രീകരിച്ച് കഞ്ചാവ് എത്തിച്ചുള്ള വിപണനമാണ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്. തമിഴ്നാട്ടില്‍നിന്ന് മലയിറങ്ങിവരുന്ന കഞ്ചാവിന്‍െറ പ്രധാന ഇടത്താവളമായി മുണ്ടക്കയം മാറിക്കഴിഞ്ഞു. ആറുമാസത്തിനിടെ 17 കേസുകളിലായി പിടിച്ചത് 14 കിലോ കഞ്ചാവ്. പിടിച്ചതില്‍ ഏറെയും വീര്യം കൂടുതലുള്ള നീലച്ചടയന്‍. ഒരു കിലോയില്‍ താഴെ കഞ്ചാവ് പിടിച്ചാല്‍ ജാമ്യം ലഭിക്കുമെന്ന അറിവാണ് കച്ചവടക്കാരുടെ എണ്ണം വര്‍ധിക്കാനുള്ള കാരണമെന്ന് എക്സൈസ് അധികാരികള്‍ പറയുന്നു. ബാറുകള്‍ പൂട്ടിയതോടെ കഞ്ചാവിന്‍െറ വരവ് കൂടിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. 4000 രൂപക്ക് തമിഴ്നാട്ടില്‍നിന്ന് വാങ്ങുന്ന കഞ്ചാവ് നാലും അഞ്ചും ഇരട്ടി വിലക്കാണ് ഇവിടെ വില്‍ക്കുന്നത്. കുമളി ചെക്പോസ്റ്റ് കടന്നത്തെുന്ന കഞ്ചാവിന്‍െറ വിതരണ കേന്ദ്രം മുണ്ടക്കയമാണ്. മുണ്ടക്കയം ബസ് സ്റ്റാന്‍ഡ് ഇതിന് ഏറെ അനുയോജ്യമാണെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. ഇതേ തുടര്‍ന്ന് എക്സൈസ് സംഘത്തിന്‍െറ പ്രത്യേക നിരീക്ഷണത്തിലാണ് മുണ്ടക്കയം ബസ് സ്റ്റാന്‍ഡ് പരിസരം. മുണ്ടക്കയത്ത് എത്തുന്ന ഇറച്ചിക്കോഴി വാഹനത്തിലും കഞ്ചാവ് എത്തുന്നതായി ആക്ഷേപമുണ്ട്. എന്നാല്‍, പരിശോധന നടത്താന്‍ അധികാരികള്‍ തയാറാവുന്നില്ല. തമിഴ്നാട്, ഒഡിഷ, അസം സംസ്ഥാനങ്ങളില്‍ നിന്നുമത്തെുന്ന കഞ്ചാവ് കുട്ടികളിലൂടെയും മറ്റുമാണ് കുമളിയിലത്തെുന്നത്. പ്രധാന കടത്ത് കേന്ദ്രം മുണ്ടക്കയമായതിനാല്‍ മേഖലയില്‍ ശക്തമായ പരിശോധനകള്‍ നടുവരുന്നുണ്ടെന്നാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര്‍. രാജേഷ് പറഞ്ഞത്. ഷാഡോ എക്സൈസ് സംഘം മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ രാവിലെ മുതല്‍ ശക്തമായ പരിശോധനകളാണ് നടത്തുന്നതെന്നും ഓപറേഷന്‍ മൂണ്‍ ഷൈന്‍ പദ്ധതിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റും പ്രവര്‍ത്തന സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചാല്‍ പൊലീസ് പിടിക്കുമെന്ന കാരണത്താല്‍ യുവാക്കളില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഇരട്ടിയായി വര്‍ധിക്കുകയാണ്. സംഘത്തിന്‍െറ വലയില്‍നിന്ന് സ്കൂള്‍ വിദ്യാര്‍ഥികളെ രക്ഷിക്കുന്നതിനായി വിദ്യാലയങ്ങളില്‍ ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.