കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് ബുധനാഴ്ച കോട്ടയത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എത്തുമ്പോള്‍ സുരക്ഷ ശക്തമാക്കി പൊലീസ്. കോട്ടയം എസ്.പി എസ്. സതീഷ്ബിനോയുടെ മേല്‍നോട്ടത്തില്‍ നാല് എസ്.പിമാരുടെ നേതൃത്വത്തിലാണ് ക്രമീകരണം ഒരുക്കിയിട്ടുള്ളത്. പ്രധാനവേദിയായ ആര്‍.ഐ.ടി കാമ്പസ്, യു.ഡി.എഫ് ഘടകക്ഷിനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന നാട്ടകം ഗെസ്റ്റ്ഹൗസ്, പൊലീസ് പരേഡ്ഗ്രൗണ്ടിലെ ഹെലിപാഡ്, റോഡ്മാര്‍ഗം പോകുന്ന വഴികള്‍ എന്നിവിടങ്ങളിലെ സുരക്ഷാചുമതല എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ നടക്കും. എസ്.പി.ജി എ.ഐ.ജി അജയ്മിശ്രയുടെ നേതൃത്വത്തില്‍ എട്ടംഗസംഘം നാട്ടകം ഗവ. ഗെസ്റ്റ് ഹൗസിലെ ആരോഗ്യം, ഫയര്‍, ഇലക്ട്രിക്, പൊതുമരാമത്ത് വകുപ്പുകള്‍ എന്നിവയുടെ പ്രവൃത്തികള്‍ ഏകോപിച്ച് സംവിധാനമൊരുക്കിയിട്ടുണ്ട്. ഹെലിപാഡില്‍നിന്ന് നാട്ടകം ഗെസ്റ്റ്ഹൗസിലേക്കും പാമ്പാടി ആര്‍.ഐ.ടിയിലേക്കും റോഡ്മാര്‍ഗം സഞ്ചരിക്കേണ്ട ഒന്നിലധികം റൂട്ടുകള്‍ കണ്ടത്തെിയിട്ടുണ്ട്. ചൊവ്വാഴ്ച ട്രയല്‍ റണ്‍ നടത്തിയ ശേഷം റൂട്ടിനെ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. അതീവസുരക്ഷ ഒരുക്കുന്നതിന്‍െറ ഭാഗമായി 600ഓളം പൊലീസുകാരെ വിവിധയിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ബുധനാഴ്ച കൊച്ചിയില്‍ വിമാനത്തിലത്തെുന്ന സോണിയ ഗാന്ധി ഉച്ചക്ക് 12.10ന് കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് ഹെലികോപ്ടറില്‍ എത്തും. തുടര്‍ന്ന് റോഡ്മാര്‍ഗം നാട്ടകം ഗെസ്റ്റ് ഹൗസിലേക്ക് പോകും. ശേഷം യു.ഡി.എഫ് ഘടകകക്ഷിനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 2.30ന് റോഡ്മാര്‍ഗം പാമ്പാടി ആര്‍.ഐ.ടിയിലേക്ക് തിരിക്കും. ആര്‍.ഐ.ടി കാമ്പസിലെ പരിപാടിയില്‍ പങ്കെടുത്തശേഷം വൈകുന്നേരം നാലിന് വീണ്ടും നാട്ടകം ഗെസ്റ്റ് ഹൗസിലത്തെും. 5.10 വരെ ഗെസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഗെസ്റ്റ് ഹൗസില്‍ ആറ് മുറികളാണ് സോണിയ ഗാന്ധിക്കും സംഘത്തിനും ക്രമീകരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി എന്നിവര്‍ പൊലീസ് പരേഡ് മൈതാനത്ത് സോണിയ ഗാന്ധിയെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.