കോട്ടയം: ചിത്രം വരക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്. സുവര്‍ണം-2015 സാംസ്കാരികോത്സവത്തോടനുബന്ധിച്ച് സി.എം.എസ് കോളജില്‍ ലളിതകലാ അക്കാദമി സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പിന്‍െറ സമാപന സമ്മേളനത്തിന്‍െറ ഉദ്ഘാടനപ്രസംഗത്തിനിടെയാണ് തന്‍െറ മനസ്സില്‍ കുറെ ചിത്രങ്ങളുണ്ടെന്നും ഈ ക്യാമ്പില്‍ വരക്കണമെന്നുണ്ടായിരുന്നെന്നും പറഞ്ഞത്. വേദിയിലുണ്ടായിരുന്ന കലാകാരനമാര്‍ അടുത്ത ക്യാമ്പില്‍ മന്ത്രിക്ക് വേദി ഒരുക്കുമെന്ന് പറഞ്ഞത് ചിരിയും ഉയര്‍ത്തി. സമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ കാട്ടൂര്‍ നാരായണപിള്ള അധ്യക്ഷത വഹിച്ചു. അക്കാദമി കൂട്ടായ്മയില്‍ കഴിഞ്ഞ 15 വര്‍ഷങ്ങളായി പ്രോത്സാഹനം നല്‍കാന്‍ കഴിയാതിരുന്ന ആര്‍ട്ടിസ്റ്റ് സദാന്ദന്‍, അപ്പുക്കുട്ടന്‍, ബാബു എന്നിവരെ കണ്ടത്തെി കൊണ്ടുവരാന്‍ സാധിച്ചത് ഈ ക്യാമ്പിന്‍െറ മാത്രം പ്രത്യേകതയെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. സമ്മേളനത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നത്തെിയ 30 കലാകാരന്മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മന്ത്രിയും അക്കാദമി എക്സിക്യൂട്ടിവ് അംഗം സി.ആര്‍. ഉദയകുമാറും ചേര്‍ന്ന് നിര്‍വഹിച്ചു. ക്യാമ്പില്‍ വരച്ച ചിത്രങ്ങള്‍ സംസ്ഥാനത്തെ വിവിധ ഗാലറികളിലും എക്സിബിഷന്‍ വേദികളിലും പ്രദര്‍ശിപ്പിക്കും. സമ്മേളനത്തില്‍ സംഘാടക കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.എ. ഫ്രാന്‍സിസ്, അക്കാദമി ഉപാധ്യക്ഷ ചിത്ര കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. അംബീഷ്കുമാര്‍, അമീന്‍ ഖലീല്‍, അനില്‍ രൂപചിത്ര, അഭിലാഷ്, എം.ബി. അപ്പുക്കുട്ടന്‍, വി.എ. അനില്‍കുമാര്‍, ഓച്ചിറ പ്രശാന്ത്, ബാബു പാലാ, ബാലകൃഷ്ണന്‍ കതിരൂര്‍, കെ. ദീപ, ഫൗസിയ, ഗിരീഷ്, പി.ജെ. ബിനോയി, സുരേഷ് കൂത്തുപറമ്പ്, ഹരിപ്രസാദ്, എം.എസ്. വിനോദ്, ഇ.എന്‍. ശാന്തകുമാരി, ശ്രീകാന്ത് നെട്ടൂര്‍, സുമി കെ. രാജ്, സുനില്‍ ലിനഡ് ഡെ, സുരേഷ് ബുധ, എല്‍ദോ, പ്രിയരഞ്ജിനി, നളിന്‍ ബാബു, സദാനന്ദന്‍, തോമസ് കുര്യന്‍, ടി.ജി. വേണുഗോപാല്‍, വിക്ടോറിയ തുടങ്ങി 30 കലാകാരാണ് ചിത്രകലാക്യാമ്പില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.