കോട്ടയം: പഴമയെ കൈവിടാതെ പുതുമയെ സ്വീകരിക്കുന്നവരാണ് മലയാളികളെന്ന് നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. അഞ്ചു ദിവസം നീണ്ട സുവര്‍ണം 2015 സാംസ്കാരികോത്സവത്തിന്‍െറ സമാപന സമ്മേളനം തിരുനക്കരമൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മുന്‍പന്തിയിലാണ് കേരളം. മതസൗഹാര്‍ദത്തിലും വിവിധ സമുദായങ്ങള്‍ തമ്മിലുള്ള ഐക്യത്തിലും കേരളം മുന്നില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാചീന കലകളെ എന്നും താലോലിക്കുകയും അവയ്ക്കായി വേദിയൊരുക്കുകയും ചെയ്തവരാണ് മലയാളികള്‍. ഇന്ത്യയില്‍ വായനശീലത്തിന്‍െറ കാര്യത്തില്‍ മലയാളികള്‍ മുന്നിലാണെന്നും അദേഹം പറഞ്ഞു. ചടങ്ങില്‍ സാസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തുറന്ന അവസരമാണ് ഈ നാലരവര്‍ഷവും സാംസ്കാരിക വകുപ്പ് നല്‍കിയതെന്ന് അദേഹം പറഞ്ഞു. സാംസ്കാരിക വകുപ്പിന് ചൈതന്യവും ഉണര്‍വ്വും കൈവരിക്കാനായി. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാടന്‍ കലാമേളയും സാഹിത്യ സംവാദങ്ങളും ചിത്ര പ്രദര്‍ശനവും പുരാവസ്തു,പുരാരേഖാ പ്രദര്‍ശനവും പുസ്തക പ്രദര്‍ശനവും പുതിയ അവബോധം ജനിപ്പിക്കാനായെന്നും അദേഹം പറഞ്ഞു. മലയാള മിഷന്‍ ചെയര്‍മാന്‍ തലേക്കുന്നില്‍ ബഷീര്‍, ജില്ലാ കലക്ടര്‍ യു.വി. ജോസ്, ഡി.സി.സി പ്രസിഡന്‍റ് ടോമികല്ലാനി എന്നിവര്‍ ആശംസ നേര്‍ന്നു. സുവര്‍ണം ബാലചിത്രരചനാ മത്സര വിജയികള്‍ക്ക് സ്പീക്കര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. സുവര്‍ണം 2015 വാര്‍ത്താ പത്രിക സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പ്രകാശിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ സ്വാഗതം ആശംസിച്ചു. കോ-ഓഡിനേറ്റര്‍ ഡി.പ്രസാദ് നന്ദി പറഞ്ഞു. സമാപന സമ്മേളനത്തോടനുബന്ധിച്ച് ദേശീയ നാടന്‍ കലാരൂപങ്ങളും പരമ്പരാഗത കേരളീയ കലാരൂപങ്ങളായ പടയണി, മുടിയേറ്റ്, തീതെയ്യം, അര്‍ജുന നൃത്തം, മയൂര നൃത്തം, തൃശൂര്‍ കരിന്തലകൂട്ടത്തിന്‍െറ നാടന്‍ പാട്ട്, എന്നിവ അരങ്ങേറി. സമാപന ദിവസം മാമ്മന്‍ മാപ്പിളാ ഹാളില്‍ ‘കോട്ടയത്തിന്‍െറ പ്രാദേശിക ചരിത്രവും പൈതൃക സംരക്ഷണവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.