ചങ്ങനാശേരി: നഗരസഭയുടെ ആദ്യകൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സില്‍ ഹാളില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചതിനെച്ചൊല്ലി ബഹളം. കൗണ്‍സില്‍ യോഗത്തിന്‍െറ അറിവോ, അംഗീകാരമോ ഇല്ലാതെയാണ് കാമറകള്‍ സ്ഥാപിച്ചതെന്ന് പ്രതിപക്ഷനേതാവ് കൃഷ്ണകുമാരി രാജശേഖരന്‍ ആരോപിച്ചു. ഇതിനെക്കുറിച്ച് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനിടെ സ്റ്റിയറിങ് കമ്മിറ്റിയില്‍ ആലോചിച്ച ശേഷം വേണമായിരുന്നു തീരുമാനമെന്ന നിലപാടോടെ ഭരണപക്ഷാംഗമായ ഷൈനി ഷാജിയും രംഗത്തത്തെി. വിഷയം അടുത്ത കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍മാന്‍ അറിയിച്ചതോടെയാണ് രംഗം ശാന്തമായത്. നിലവിലുള്ള ശുചീകരണ വിഭാഗം തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വരുത്താതെ പുതുതായി 30 ജീവനക്കാരെക്കൂടി നിയമിക്കുന്നത് സംബന്ധിച്ച് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിലേക്ക് കത്തെഴുതിയ നടപടിയെയും പ്രതിപക്ഷം ചോദ്യംചെയ്തു. ചട്ടങ്ങള്‍ ലംഘിച്ചാണ് നടപടിയെന്നായിരുന്നു ആരോപണം. കൗണ്‍സില്‍ തീരുമാനമില്ലാതെയാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്നും പ്രതിപക്ഷം ആരോപിച്ചു. പല വാര്‍ഡുകളിലും ശുചീകരണത്തിന് തൊഴിലാളികളത്തെുന്നില്ളെന്നും പരാതി ഉയര്‍ന്നു. ശുചീകരണവിഭാഗം തൊഴിലാളികള്‍ പണി ആയുധങ്ങള്‍ ഉറപ്പു വരുത്തണമെന്നും കാടുകള്‍ വെട്ടിത്തെളിക്കുന്ന നഗരസഭയിലെ മൂന്നു യന്ത്രങ്ങള്‍ കേടായി. കഴിഞ്ഞ കൗണ്‍സില്‍ നടത്തിയ ലേലനടപടിയും വിമര്‍ശത്തിനിടയാക്കി. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷമാണ് ലേലം നടന്നതെന്നായിരുന്നു ആരോപണം. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പുതന്നെ ലേലനടപടി തുടങ്ങിയിരുന്നുവെന്നും അതുകൊണ്ട് തന്നെ ലേലനടപടി ചട്ട വിരുദ്ധമല്ളെന്നും പ്രതിപക്ഷ നേതാവും മുന്‍ അധ്യക്ഷയുമായ കൃഷ്ണകുമാരി രാജശേഖരന്‍ പറഞ്ഞു. ഇത് സംബന്ധിച്ച അജണ്ട മാറ്റിവെക്കുകയാണെന്ന് ചെയര്‍മാന്‍ കൗണ്‍സിലില്‍ അറിയിച്ചു. നഗരത്തിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് ഭീമമായ തുക ചെലവാകുന്നതിനാല്‍ ഹാലജന്‍ ബള്‍ബുകള്‍ മാറി എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടി ആരംഭിക്കാനും കൗണ്‍സിലില്‍ തീരുമാനമുണ്ടായി. നഗരസഭാ ഉടമസ്ഥതയിലുള്ള വാടകക്ക് നല്‍കിയ കെട്ടിടങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് വാടകയില്‍ കാലോചിത മാറ്റം വരുത്താനും യോഗത്തില്‍ തീരുമാനമായി. മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാരി രാജശേഖരന്‍, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, പ്രസന്നകുമാരി, ജി. സുഗതന്‍, അഡ്വ. പി.എസ്. മനോജ്, ഷൈനി ഷാജി, സാജന്‍ ഫ്രാന്‍സിസ്, ജി. സുരേഷ്ബാബു, സന്ധ്യ മനോജ്, പി.എ. നസീര്‍, ആമിന ഹനീഫ, എല്‍സമ്മ ജോബ്, മാര്‍ട്ടിന്‍ സ്കറിയ, അംബിക വിജയന്‍, ടി.പി. അജികുമാര്‍, നസീമ മജീദ്, അനില്‍ കുമാര്‍, അഡ്വ. ഇ.എ. സജികുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.