എരുമേലി സ്വകാര്യ ബസ്സ്റ്റാന്‍ഡിലെ ശൗചാലയം തുറക്കാത്തതില്‍ പ്രതിഷേധിച്ചു

എരുമേലി: സ്വകാര്യ ബസ്സ്റ്റാന്‍ഡിലെ ശൗചാലയം തിങ്കളാഴ്ച തുറക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ളെന്നാരോപിച്ച് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ജനകീയ അവകാശ സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ മുതല്‍ ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ളക്സിലെ ശൗചാലയം തുറക്കുമെന്ന് മനുഷ്യാവകാശ കമീഷന്‍ ജസ്റ്റിസിന് മുന്നില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചെന്ന് ആരോപിച്ചാണ് പരാതിക്കാരിയായ രജനി മോഹന്‍െറ നേതൃത്വത്തില്‍ ഓഫിസിലത്തെി പ്രതിഷേധിച്ചത്. എന്നാല്‍, ശൗചാലയത്തിന്‍െറ പണി പൂര്‍ത്തിയായെന്നും അത് തുറക്കാന്‍ മൂന്നുദിവസത്തെ സാവകാശംകൂടി ആവശ്യമാണെന്നും വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. കൃഷ്ണകുമാര്‍ സമിതി പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി. എന്നാല്‍, ഇത് അംഗീകരിക്കാന്‍ സമിതി പ്രവര്‍ത്തകര്‍ തയാറായില്ല. വൈകുന്നേരം ഏഴോടെ മണിമല സി.ഐ ടി. രാജപ്പന്‍െറ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വെള്ളിയാഴ്ച രാവിലെ കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കുമെന്ന് സമിതി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. കൃഷ്ണകുമാര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. അജേഷ്, ജനപ്രതിനിധികളായ വി.പി. സുഗതന്‍, ഇ.കെ. സുബ്രഹ്മണ്യന്‍, അസി. സെക്രട്ടറി എം.എന്‍. വിജയന്‍, പരാതിക്കാരി രജനി മോഹന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.