കോട്ടയം: ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കാന്‍ പ്രയത്നം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ‘സുവര്‍ണം-2015’ പരിപാടിയുടെ ഭാഗമായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വിജയന്‍ ചാലോടിന്‍െറ ‘കവിതാബോധനം’ പുസ്തകം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകമലയാളി സമ്മേളനം പോലുള്ള വിശാല ലക്ഷ്യങ്ങളിലേക്ക് എത്തിയാലേ ഭാഷയുടെ വളര്‍ച്ചക്കും വികാസത്തിനും വലിയ സംഭാവന ചെയ്യാന്‍ സാധിക്കൂ. ഇതിന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍കൈയെടുക്കണം. ഭാഷാപഠനത്തില്‍ കോട്ടയത്തിനുള്ള പ്രാധാന്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അച്ചടി പരിഷ്കരിച്ച ബെഞ്ചമിന്‍ ബെയ്ലിയുടെ പ്രവര്‍ത്തനമേഖല കോട്ടയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി ശ്രീകുമാരവര്‍മ പുസ്തകം ഏറ്റുവാങ്ങി. ഭാഷാ ഏകീകൃത ലിപിവിന്യാസം എന്ന വിഷയത്തില്‍ നടന്ന ഏകദിന സെമിനാറില്‍ മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് ആമുഖപ്രഭാഷണം നടത്തി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയക്ടര്‍ എം.ആര്‍. തമ്പാന്‍ വിഷയം അവതരിപ്പിച്ചു. ഡോ. സ്കറിയ സക്കറിയ മോഡറേറ്ററായിരുന്നു. ഡോ. എന്‍. ജയകൃഷ്ണന്‍, ഡോ. രാധിക സി. നായര്‍, ഡോ. രവിശങ്കര്‍ എസ്. നായര്‍, അനിരുദ്ധന്‍ എന്നിവര്‍ സംസാരിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍ സ്വാഗതവും ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് അംഗം രാജ ശ്രീകുമാരവര്‍മ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.