കുറിച്ചി ഹോമിയോ ഗവേഷണ കേന്ദ്രത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ല ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് ജീവനക്കാര്‍ പരാതി നല്‍കി

ചങ്ങനാശേരി: കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതിയില്‍ ജോലി ചെയ്യുന്ന അറുപതോളം വരുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളമില്ലാതായിട്ട് 50 ദിവസം പിന്നിട്ടു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എലിഗന്‍റ് ഏജന്‍സി എന്ന സ്ഥാപനമാണ് സെക്യൂരിറ്റി, ഫാര്‍മസി, വാര്‍ഡ് ബോയ്, ആയ, നഴ്സ്, ക്ളീനിങ്, റിസപ്ഷന്‍, ലാബ് അസിസ്റ്റന്‍റ്, ഓഫിസ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രികളിലേക്ക് വിട്ടുനല്‍കുന്നത്. ആശുപത്രി അധികൃതരും ഏജന്‍സിയും തമ്മിലുള്ള ഒത്തുകളിമൂലം ജീവനക്കാര്‍ക്കു നല്‍കേണ്ട ശമ്പളത്തില്‍ 3000 മുതല്‍ 4000 വരെ രൂപ ഏജന്‍സി അപഹരിക്കുന്നതായും ആരോപണം ഉണ്ട്. കൂടാതെ ഇ.എസ്.ഐ, പി.എഫ് എന്നിവയിലേക്കുള്ള തുക ഒമ്പതു മാസമായി അടക്കുന്നില്ളെന്നും ഇവര്‍ പറയുന്നു. തൊഴില്‍ സുരക്ഷയും ശമ്പളവും നല്‍കാതെ തൊഴിലാളികളെ പീഡിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുണ്ട്. അടിയന്തരമായി ശമ്പളം നല്‍കാനും ഇ.എസ്.ഐ, പി.എഫ് ആനുകൂല്യ വിഹിതം അടക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് ജീവനക്കാര്‍ പരാതി നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എം.പിക്കും സി.എഫ്. തോമസ് എം.എല്‍.എക്കും നിവേദനം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.