കോട്ടയം: ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന കൈത്തറി വസ്ത്ര വ്യവസായ ഉല്‍പന്ന പ്രദര്‍ശനവിപണന മേള തുടങ്ങി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 24ന് സമാപിക്കും. നാഗമ്പടം ചെറിയ മൈതാനിയില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുവരെയാണ് മേള. പരമ്പരാഗത കൈത്തറി മേഖലയിലെ പ്രധാന സഹകരണസംഘങ്ങളായ കണ്ണൂരിലെ കാഞ്ഞിരോട്, ഇരിണാവ്, കൈരളി, പാപ്പിനിശേരി, കണ്ണപുരം, തൃശൂരിലെ കുത്താമ്പുള്ളി, കോഴിക്കോട് കൊമ്മേരി, കേരള ഹാന്‍റ്ലൂം, ഏറാമല, മേപ്പയില്‍, പുതുപ്പണം, ചോമ്പാല, സ്വരാജ് ടെക്സ്റ്റൈല്‍, മണിയൂര്‍ ബാലരാമപുരം ശ്രീഭഗവതി, ശ്രീചിത്തിര തിരുനാള്‍, വനിത, അപര്‍ണ, കോട്ടയത്തെ കൈത്തറി ക്ളസ്റ്റര്‍ എന്നിവിടങ്ങളിലെ ഷര്‍ട്ടുകള്‍, ദോത്തികള്‍, ബെഡ്ഷീറ്റുകള്‍, ടൗവലുകള്‍, കൈത്തറി ഉല്‍പന്നങ്ങള്‍ എന്നിവ മേളയിലുണ്ട്. ഗോള്‍ഡന്‍ ഹാന്‍ഡിക്രാഫ്റ്റിന്‍െറ ഉല്‍പന്നങ്ങള്‍,വാട്ടര്‍ ടാങ്കില്‍ ഇറങ്ങാതെയും വെള്ളം ബ്ളോക് ചെയ്യാതെയും ടാങ്ക് ക്ളീന്‍ ചെയ്യുന്ന ഉപകരണം, മഴവെള്ളസംഭരണികള്‍, പോര്‍ട്ടബ്ള്‍ ബയോഗ്യാസ് പ്ളാന്‍റുകള്‍, അലങ്കാരകുളങ്ങള്‍, 50 ശതമാനം എല്‍.പി.ജി ലാഭിക്കാന്‍ കഴിയുന്ന ബയോഗ്യാസ് പ്ളാന്‍റ്, കൃഷിക്കനുയോജ്യമായ വിവിധതരം ബയോ ഓര്‍ഗാനിക് പ്രോഡക്ട്, എത്നിക് ഫുഡ് പ്രോഡക്ട്, ആയുര്‍വേദ മരുന്നുകള്‍, ഖാദിഗ്രാം, പ്രകൃതിവിഭവങ്ങള്‍, റൂഫിങ് മെറ്റീരിയല്‍സ് തുടങ്ങിയ വിവിധ ഉല്‍പന്നങ്ങളുമുണ്ട്. ദിവസവും 1000 രൂപയുടെ പര്‍ച്ചേസിന് ഏര്‍പ്പെടുത്തിയ നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് 1000 രൂപയുടെ കൈത്തറി തുണിയും മെഗാസമ്മാനമായി വാഷിങ് മെഷീനും ലഭിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.