പാലാ: വിധി സമ്മാനിച്ച വേദനകള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അവര്‍ എല്ലാംമറന്ന് ചിരിതൂകി നിന്നപ്പോള്‍ ജനപ്രതിനിധികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മിഴികള്‍ ഈറനണിഞ്ഞു. ക്രിസ്മസ് ആഘോഷത്തിന്‍െറ ഭാഗമായി കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് (എസ്.പി.സി) ആഭിമുഖ്യത്തില്‍ നട്ടെല്ലുസംബന്ധമായ രോഗം ബാധിച്ചവര്‍ക്കായി നടത്തിയ സ്നേഹവിരുന്നാണ് അപൂര്‍വമായ കൂട്ടായ്മക്ക് വേദിയായത്. കിടങ്ങൂര്‍ പാലിയേറ്റിവ് കെയര്‍ യൂനിറ്റ്, കിടങ്ങൂര്‍ സൗത് ഭാരതീയ വിദ്യാമന്ദിര്‍, കൂടല്ലൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സ്നേഹവിരുന്നും സംഗമവും നടന്നത്. ഭാരതീയ വിദ്യാമന്ദിരത്തിലെ വിദ്യാര്‍ഥികള്‍ ക്രിസ്മസ് സമ്മാനമായി രോഗബാധിതര്‍ക്ക് കേക്ക് വിതരണം ചെയ്തു. ജനപ്രതിനിധികള്‍ പുതുവസ്ത്രങ്ങള്‍ നല്‍കി. സ്കൂള്‍ ഹാളില്‍ നടന്ന സ്നേഹസംഗമം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സതീശന്‍ കുന്നത്ത് അധ്യക്ഷതവഹിച്ചു. പാലാ സി.ഐ ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് എം.കെ. ശ്രീകുമാരി, ഭാരതീയ വിദ്യാമന്ദിരം എച്ച്.എം ഇന്‍ ചാര്‍ജ് ഗീത, പ്രിന്‍സിപ്പല്‍ വിജയകുമാര്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രകാശ് ബാബു, മെംബര്‍മാരായ ജ്യോതി ബാലകൃഷ്ണന്‍, പഞ്ചായത്ത് പാലിയേറ്റിവ് കെയര്‍ നഴ്സ് ലീല റാണി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.