കാഞ്ഞിരപ്പള്ളി: ജനപ്രതിനിധികളുടെ അവഗണനക്കെതിരെ വെബ്ളി നിവാസികള്‍ ജനകീയ സംരക്ഷണസമിതി നേതൃത്വത്തില്‍ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഞ്ചാരയോഗ്യമല്ലാത്ത റോഡുകളും കാല്‍നടക്ക് മാത്രം ഉതകുന്ന തേന്‍പുഴ തൂക്കുപാലവുമാണുള്ളത്. അടിയന്തരഘട്ടങ്ങളില്‍ ആശുപത്രിയില്‍ എത്തിക്കേണ്ട രോഗികളെ മഞ്ചലില്‍ ചുമന്ന് പാലം കടത്തിയോ 12 കി.മീ. ദുര്‍ഘടപാതയിലൂടെ വാഹനമോടിച്ചോ ആണ് ആശുപത്രിയിലത്തെിക്കുന്നത്. ഇവിടെ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കാന്‍ കഴിഞ്ഞാല്‍ രണ്ടര കി.മീ. സഞ്ചരിച്ചാല്‍ കൂട്ടിക്കലില്‍ എത്താം. 100 വര്‍ഷത്തോളം പഴക്കമുള്ള തൂക്കുപാലം അപകടാവസ്ഥയിലായിട്ട് നാളുകളായി. ഇവിടെ കോണ്‍ക്രീറ്റ് പാലം പണിയാന്‍ 2010ല്‍ രണ്ടു കോടി വകയിരുത്തിയിരുന്നു. എന്നാല്‍, തുടര്‍നടപടി ഉണ്ടാകാതെ വന്നതോടെ ഫണ്ട് ലാപ്സാകുകയായിരുന്നു. ഇവിടെ കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചാല്‍ സമീപപ്രദേശങ്ങളുടെയും വികസനത്തിനും ഉതകും. ഉറുമ്പിക്കര, കട്ടപ്പന, വാഗമണ്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇപ്പോഴുള്ള വഴികളെക്കാള്‍ എളുപ്പം എത്താന്‍ കഴിയും. കോട്ടയം-കുമളി റോഡിന് സമാന്തരമായി ഉപയോഗിക്കാന്‍ കഴിയുന്ന റോഡിലൂടെ വലിയ വാഹനങ്ങള്‍ക്കും സുഗമമായി സഞ്ചരിക്കാം. പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരം. നാട്ടുകാരുടെ പിന്തുണയോടെ നടത്തുന്ന സമര പരിപാടിയുടെ പ്രചാരണാര്‍ഥം ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വിളംബര ജാഥ നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ജനകീയ സംരക്ഷണ സമിതി ഭാരവാഹികളായ നവാസ് പുളിക്കല്‍, പ്രിയ രതീഷ്, രാധാമണി, സുരേഷ് മുപ്പനയില്‍, ജയന്‍ മിഷന്‍പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.