കെ.എസ്.ആര്‍.ടി.സി സ്റ്റേഷനിലെ വനിതാ ജീവനക്കാരി കുഴഞ്ഞുവീണു

എരുമേലി: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജോലിക്കത്തെിയ വനിതാ ജീവനക്കാരി കുഴഞ്ഞുവീണു. മേലുദ്യോഗസ്ഥന്‍െറ മാനസിക പീഡനമാണ് കാരണമെന്നാരോപിച്ച് തൊഴിലാളി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. സെന്‍ററിലെ സെക്ഷന്‍ ക്ളര്‍ക്ക് സുനിപ്രഭയാണ്(30) കുഴഞ്ഞുവീണത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. സുനിപ്രഭയെ ജീവനക്കാര്‍ ചേര്‍ന്ന് എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുനിപ്രഭയുടെ ജോലിയില്‍ പൊന്‍കുന്നം എ.ടി.ഒ പ്രസാദ് അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഭവങ്ങള്‍ക്ക് തുടക്കം. സുനിപ്രഭയോട് എ.ടി.ഒ കയര്‍ത്ത് സംസാരിക്കുന്നതിനിടെ ചാര്‍ജ് ഓഫിസര്‍ അഗസ്റ്റിന്‍ ബോബന്‍ ഇടപെട്ടതായും ഉടന്‍ ഇദ്ദേഹത്തെ എ.ടി.ഒ പുറത്തേക്ക് തള്ളിയതായുമാണ് പരാതി. പ്രശ്നം രൂക്ഷമായതോടെ സുനിപ്രഭ കുഴഞ്ഞുവീഴുകയുമായിരുന്നു. ദിവസങ്ങളായി അമിത ജോലിഭാരം നേരിട്ടിരുന്ന സുനിപ്രഭയെ പൊന്‍കുന്നം എ.ടി.ഒ നിരന്തരം ശാസിക്കുകയും സസ്പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്ന് സെന്‍ററിന്‍െറ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു. എ.ടി.ഒക്കെതിരെ നടപടിയെടുത്തില്ളെങ്കില്‍ ശനിയാഴ്ച പണിമുടക്കാനുള്ള നീക്കത്തിലാണ് ജീവനക്കാര്‍. രണ്ടുമാസം മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ സുനിപ്രഭ അപകടത്തിന്‍െറ ആഘാതം മാറുംമുമ്പാണ് ജോലിക്ക് വന്നുതുടങ്ങിയത്. സംഭവം സംബന്ധിച്ച് ചാര്‍ജ് ഓഫിസര്‍ അഗസ്റ്റിന്‍ ബോബന്‍ എരുമേലി പൊലീസില്‍ പരാതി നല്‍കി. അടിസ്ഥാനപരമായി ഒരു കാരണവും ഇല്ലാതെ വനിതാ ജീവനക്കാരിക്കെതിരെ ആരോപണമുന്നയിച്ച എ.ടി.ഒയുടെ നടപടിക്കെതിരെ കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകള്‍ ഒന്നടങ്കം രംഗത്തിറങ്ങി. കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നത് നിലവിലെ എ.ടി.ഒയുടെ സ്ഥിരം വിനോദമാണെന്നും ഇതിനെതിരെ രാഷ്ട്രീയമോ കൊടിയുടെ നിറമോ നോക്കാതെ തൊഴിലാളികള്‍ ഒന്നടങ്കം ശക്തമായി പ്രതികരിക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു. ശബരിമല സീസണ്‍ കാലയളവില്‍ എരുമേലിയില്‍ എത്തിച്ചേരുന്ന ലക്ഷക്കണക്കായ ഭക്തജനങ്ങള്‍ക്ക് നിസ്വാര്‍ഥ സേവനം നല്‍കുന്ന തങ്ങളെ മാനസികമായി പീഡിപ്പിക്കുന്ന എ.ടി.ഒക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ തയാറാകണമെന്നും അല്ലാത്തപക്ഷം മറ്റു സമരമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും ജീവനക്കാര്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാത്രി എട്ടോടെ തൊഴിലാളികള്‍ ഒന്നടങ്കം കെ.എസ്.ആര്‍.ടി.സി സ്റ്റേഷനുമുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. കൃഷ്ണകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. നാസര്‍ പനച്ചി, അനസ് ഷുക്കൂര്‍, അനൂപ് അയ്യപ്പന്‍, ഫൈസല്‍ കൊന്നയില്‍, അനീഷ്കുമാര്‍, പി.പി. രഘു, അന്‍ഷാ എന്നിവര്‍ സംസാരിച്ചു. എന്നാല്‍, കണക്കില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് കൃത്യമായി ജോലി ചെയ്യണമെന്ന് ജീവനക്കാരിയോട് ആവശ്യപ്പെടുകയും സ്റ്റേറ്റ്മെന്‍റ് വാങ്ങാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും മാത്രമേ ചെയ്തുള്ളൂവെന്ന് പൊന്‍കുന്നം എ.ടി.ഒ പ്രസാദ് പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങള്‍ സെന്‍ററിലെ ചില ജീവനക്കാരുടെ പകപോക്കലിന്‍െറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.