ബസില്‍ കഞ്ചാവ് കടത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി

അടിമാലി: നാലുകിലോ കഞ്ചാവുമായി തൃശൂര്‍ വെളുത്തൂര്‍ മനക്കൊടിക്കരയില്‍ പുനലിവീട്ടില്‍ സുജിത്ത് സുരേഷിനെ (19) ഇടുക്കി എക്സൈസ് ഇന്‍റലിജന്‍സ് ഇന്‍സ്പെക്ടര്‍ സുധീപ്കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം കൊച്ചി-മധുര ദേശീയപാതയില്‍ നേര്യമംഗലം റാണിക്കല്ലിന് സമീപത്തുനിന്ന് പിടികൂടി. സ്വകാര്യ ബസ് പരിശോധിക്കുന്നതിനിടെയാണ് യുവാവ് കുടുങ്ങിയത്. ബാഗില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടത്തെിയതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അടിമാലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ തമിഴ്നാട്ടില്‍നിന്ന് വന്നയാളാണ് കഞ്ചാവ് നല്‍കിയതെന്നും ഇത് തൃശൂരില്‍ എത്തിക്കാനാണ് നിര്‍ദേശമെന്നും സുജിത്ത് പറഞ്ഞു. അട്ടപ്പാടിയില്‍നിന്ന് ഇതിന് മുമ്പ് കഞ്ചാവ് തൃശൂരില്‍ എത്തിച്ചുനല്‍കിയിരുന്നതായി ഇയാള്‍ പറഞ്ഞു. വന്‍ സംഘം ഇതിന് പിന്നിലുണ്ടെന്നും ഇയാള്‍ കണ്ണികളിലെ ഒരാളാണെന്നും അന്വേഷണസംഘം പറഞ്ഞു. പ്രിവന്‍റീവ് ഓഫിസര്‍മാരായ ബിന്‍സാദ്, സക്കറിയ, സുകു, സണ്ണി, വിനോജ്, ബിജു, ബിജു മാത്യു എന്നിവര്‍ റെയ്ഡ് സംഘത്തില്‍ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.