എരുമേലി ബസ്സ്റ്റാന്‍ഡിലെ ശൗചാലയം തുറന്ന് പ്രവര്‍ത്തിക്കും

കോട്ടയം: എരുമേലി പഞ്ചായത്ത് അടച്ചുപൂട്ടിയ ബസ്സ്റ്റാന്‍ഡിലെ ശൗചാലയം തുറക്കാന്‍ ഉത്തരവ് വരുന്നതുവരെ കാത്തിരിക്കണമോയെന്ന് മനുഷ്യാവകാശ കമീഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. വ്യാഴാഴ്ച കോട്ടയം ടി.ബിയില്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ ബന്ധപ്പെട്ട വിഷയം പരിഗണിക്കവെ ശൗചാലയത്തിന്‍െറ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിച്ചുവെന്നും തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും എരുമേലി പഞ്ചായത്ത് അസി. സെക്രട്ടറി വിജയന്‍െറ ഉറപ്പുലഭിച്ചപ്പോഴാണ് കമീഷന്‍െറ മറുചോദ്യം. റെയില്‍വേ സ്റ്റേഷന്‍ സൗകര്യംപോലും ഇല്ലാത്ത എരുമേലിയില്‍ സീസണില്‍ എത്തുന്ന തീര്‍ഥാടകരുടെ പ്രധാന ആശ്രയം ബസ്സ്റ്റാന്‍ഡ് ആണെന്ന് അറിഞ്ഞിട്ടും പഞ്ചായത്ത് അധികൃതര്‍ കാലതാമസം വരുത്തിയത് ശരിയായില്ല. പൊതുജനങ്ങളുടെ സൗകര്യാര്‍ഥം കണക്കിലെടുക്കേണ്ട പഞ്ചായത്ത് ഓഫിസില്‍പോലും ആവശ്യത്തിന് ശുചിമുറികള്‍ ഇല്ളെന്നും കമീഷന്‍ നിരീക്ഷിച്ചു. മൂത്രപ്പുര അടച്ചുപൂട്ടിയതിനാല്‍ സ്റ്റാന്‍ഡിലത്തെുന്ന സ്ത്രീകളടക്കമുള്ളവരുടെ ബുദ്ധിമുട്ടുകള്‍ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എരുമേലി സ്വദേശിനി രജനി മോഹന്‍ നല്‍കിയ പരാതിയാണ് തീര്‍പ്പാക്കിയത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ താല്‍ക്കാലിക നടപടി സ്വീകരിച്ചുവെന്നും ശാശ്വതപരിഹാരത്തിന് 17ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി കമീഷന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. എരുമേലി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് പുനരുദ്ധാരണത്തിന് 2013-14 വര്‍ഷത്തില്‍ തുക വകയിരുത്തിയിട്ടില്ല. 2014-15ല്‍ 10 ലക്ഷവും അടങ്കല്‍തുകയായി മൂന്നു ലക്ഷം ഉള്‍പ്പെടുത്തി ‘എരുമേലി പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് കംഫര്‍ട്ട് സ്റ്റേഷന്‍ നവീകരണം’പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. എല്‍.എസ്.ജി.ഡി അസി.എന്‍ജിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതിനാല്‍ 2015-16 വര്‍ഷത്തേക്ക് സ്പില്‍ഓവറായിട്ടുണ്ട്. നിരക്കില്‍വന്ന വ്യതിയാനത്തെ തുടര്‍ന്ന് 13ലക്ഷത്തില്‍നിന്ന് 17ലക്ഷം അടങ്കല്‍ തുകയായി വകയിരുത്തി പുതുക്കിയ പദ്ധതിയായി അംഗീകരിക്കാന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ശൗചാലയം നിലവിലുണ്ട്. കംഫര്‍ട്ട് സ്റ്റേഷന്‍െറ സെപ്റ്റിക് ടാങ്ക് ഉപയോഗശൂന്യമല്ലാത്ത സാഹചര്യത്തിലാണ് അടച്ചിട്ടത്. മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് സെപ്റ്റിക് ടാങ്കിലേക്ക് പോകുന്ന പൈപ്പുകള്‍, മാന്‍ഹോള്‍ എന്നിവ തുറന്ന് തടസ്സം നീക്കി. വെള്ളം ലഭ്യമാക്കുന്നതിന് തകരാറിലായ മോട്ടോര്‍പമ്പ് നന്നാക്കി സ്ഥാപിച്ച് ശൗചാലയം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുമ്പോള്‍ ശാശ്വതപരിഹാരം ഉണ്ടാകുമെന്നും സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.