കഞ്ഞിക്കുഴി ലോഡ്ജ് കൊലപാതകം: പ്രതിയുമായി തെളിവെടുത്തു

കോട്ടയം: കഞ്ഞിക്കുഴിയിലെ ലോഡ്ജില്‍ ഒപ്പം താമസിച്ചിരുന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പാലക്കാട് മണ്ണാര്‍ക്കാട് പയ്യനടം ജയപ്രകാശുമായി (45) പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച രാവിലെ 11.30ന് എറണാകുളം തേവര കണിശേരി സ്റ്റാന്‍ലിയെ (64) കൊലപ്പെടുത്തിയ കഞ്ഞിക്കുഴി-ദേവലോകം റോഡിലെ ഹോബ്നോബ് ഹോട്ടലിലെ 303ാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടത്തിയ രീതിയും രക്ഷപ്പെട്ട കാര്യങ്ങളും പ്രതി പൊലീസിന് വിവരിച്ചുനല്‍കി. സംഭവദിവസം മദ്യംവാങ്ങിയശേഷം മുറിയിലത്തെി ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യം അകത്തായതോടെ സ്റ്റാന്‍ലി ഉപദ്രവിച്ച പഴയകാര്യങ്ങള്‍ ഓര്‍മയില്‍വന്നു. അപ്പോള്‍ കൊല്ലാന്‍ തീരുമാനിച്ചു. പുറത്തേക്കുപോയി കത്തിവാങ്ങിയശേഷം വീണ്ടും മുറിയിലത്തെി. ബാക്കി മദ്യവും കഴിച്ചശേഷം ഇരുവരും ഉറങ്ങാന്‍കിടന്നു. മദ്യലഹരിയില്‍ ബോധം നഷ്ടമായ സ്റ്റാന്‍ലിയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കുന്നതിനായി തട്ടിയപ്പോള്‍ അനക്കം കണ്ട് തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. അതിനുശേഷം സ്റ്റാന്‍ലിയുടെ മാല ഊരി വാഷ് ബേസില്‍ കൊണ്ടുപോയി രക്തം കഴുകി. രക്ഷപ്പെട്ട് പുറത്തുപോയി ഓട്ടോയില്‍ കയറിയപ്പോഴാണ് മാല മറന്ന വിവരം ഓര്‍ത്തത്. പിന്നീട് തിരികെയത്തെിയാണ് മാല എടുത്തത്. ഓട്ടോയില്‍ മെഡിക്കല്‍ കോളജ് ഭാഗത്തിറങ്ങി. അവിടെനിന്ന് മറ്റൊരു ഓട്ടോയില്‍ കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലത്തെി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു. കൊല നടന്നദിവസം സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് ജയപ്രകാശിന്‍െറ ചിത്രം പൊലീസിന് ലഭിച്ചിരുന്നു. അന്നുതന്നെ കുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തിരുന്നു. തെളിവെടുപ്പില്‍ കത്തി വാങ്ങിയ കട ഏതാണെന്ന് തിരിച്ചറിയാനായില്ല. കെ.കെ റോഡില്‍ കഞ്ഞിക്കുഴിയില്‍നിന്ന് കലക്ടറേറ്റ് ഭാഗത്തേക്ക് വരുന്നവഴിയിലെ കടയില്‍നിന്നാണ് കത്തിവാങ്ങിയതെന്നാണ് പൊലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് രണ്ടുകടകളില്‍ എത്തിച്ചെങ്കിലും കടക്കാര്‍ക്ക് തിരിച്ചറിയാനായില്ല. വാങ്ങിയെന്ന് കരുതുന്ന ഒരു കട അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് ലാബില്‍ കൊണ്ടുപോയി രക്തപരിശോധനയും നടത്തി. ഈസ്റ്റ് സി.ഐ എ.ജെ. തോമസ്, എസ്.ഐ യു. ശ്രീജിത്ത്, ഷാഡോ പൊലീസ് അംഗങ്ങളായ പി.എന്‍. മനോജ്, ഐ. സജികുമാര്‍ എന്നിവര്‍ തെളിവെടുപ്പിന് നേതൃത്വം നല്‍കി. ഒക്ടോബര്‍ 15നാണ് സംഭവം. മരണം ഉറപ്പാക്കിയശേഷം സ്വര്‍ണാഭരണവും മൊബൈല്‍ ഫോണും 500 രൂപയും കവര്‍ന്ന് തെലങ്കാനയിലെ വാറങ്കലിലേക്ക് രക്ഷപ്പെടുകയായിരുന്നു. വാറങ്കലിലെ പ്രധാന ബസ് സ്റ്റാന്‍ഡിനും റെയില്‍വേ സ്റ്റേഷനോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഏറ്റവും തിരക്കേറിയ സ്ഥലത്തുള്ള തട്ടുകടയില്‍ ജോലി ചെയ്യുന്നതിനിടെ വ്യാഴാഴ്ചയാണ് പൊലീസ് പിടിയിലായത്. തുടര്‍ന്ന് വിമാനമാര്‍ഗം പ്രതിയെ ഞായറാഴ്ച കോട്ടയത്ത് എത്തിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.