കോട്ടയം: എം.ജി സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ബന്ധപ്പെടുത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. സര്‍വകലാശാലയിലെ 16 കോടിയോളം വിലമതിക്കുന്ന പഠനശേഖരം കോളജുകള്‍ക്കെല്ലാം ഉപയോഗപ്പെടുത്താന്‍ സാധിക്കണം. ഇതിനായി എല്ലാ കോളജുകളെയും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കിലൂടെ ബന്ധിപ്പിക്കാനുള്ള ബൃഹത്പദ്ധതിക്ക് രൂപം നല്‍കിവരികയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയുടെ കീഴിലെ കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവരസാങ്കേതിക വിദ്യയുടെ (ഐ.ടി) മുന്നേറ്റം പ്രദാനം ചെയ്യുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പ്രിന്‍സിപ്പല്‍മാര്‍ തയാറാകണം. യു.ജി.സിയിലും വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലും സര്‍വകലാശാലയിലും ലഭ്യമായ വിലയേറിയ പഠനശേഖരം ഇന്ന് നെറ്റിലൂടെ ലഭ്യമാണ്. സര്‍വകലാശാലയില്‍ നടക്കുന്ന എല്ലാ അക്കാദമിക കോണ്‍ഫറന്‍സുകളും കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. ഒരു അഫിലിയേറ്റഡ് സര്‍വകലാശാല ഇത്തരത്തിലൊരു സംവിധാനത്തിലേക്ക് നീങ്ങുന്നത് ആദ്യമാണ്. കൂടാതെ 2016-’17 അക്കാദമിക വര്‍ഷത്തില്‍ എല്ലാ കോഴ്സുകള്‍ക്കും പുതിയ സിലബസ് നിലവില്‍ വരുമെന്നും സര്‍വകലാശാല നടത്തുന്ന അക്കാദമിക പരീക്ഷാ പരിഷ്കരണ പരിപാടികള്‍ക്ക് പ്രിന്‍സിപ്പല്‍മാരുടെ സഹകരണം അനിവാര്യമാണെന്നും വി.സി പറഞ്ഞു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. 2016 ജൂണില്‍ പരീക്ഷകള്‍ നടക്കുന്നതിന് മുമ്പായി പരീക്ഷാ ഹാളുകളില്‍ സിസി ടി.വി കാമറകള്‍ സ്ഥാപിക്കണമെന്നും പരീക്ഷാ ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്ക് ഇതര കോളജുകളിലെ അധ്യാപകരെ വിന്യസിക്കണമെന്നും അവര്‍ അറിയിച്ചു. രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി, പരീക്ഷാ കമ്മിറ്റി കണ്‍വീനര്‍ പ്രഫ. എന്‍. ജയകുമാര്‍, അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍ പ്രഫ. സണ്ണി കെ. ജോര്‍ജ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഫാ. ടോമി ജോസഫ്, ഫാ. ബേബി സെബാസ്റ്റ്യന്‍, കണ്‍ട്രോളര്‍ പ്രഫ. തോമസ് ജോ മാമ്പറ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.