കോട്ടയം: ജില്ലയില്‍ അപകട പരമ്പര തീര്‍ത്തിട്ടും മദ്യപിച്ച് വാഹനമോടിക്കുന്ന സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ എണ്ണത്തിന് കുറവില്ല. തിങ്കളാഴ്ച ആറ് സ്വകാര്യബസ് ഡ്രൈവര്‍മാരെ പിടികൂടിയ നാഗമ്പടം സ്റ്റാന്‍ഡില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലും ഒരാള്‍ കുടുങ്ങി. കോട്ടയം-വടവാതൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ കുറിച്ചി സ്വദേശി പ്രേമാനന്ദനാണ് പിടിയിലായത് ബ്രീത് അനലൈസര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 50 ശതമാനത്തിന് മുകളില്‍ ‘ആല്‍ക്കഹോള്‍’ കണ്ടത്തെിയതിനത്തെതുടര്‍ന്നാണ് നടപടി. തലേന്ന് മദ്യപിച്ചതിന്‍െറ ലഹരി വിട്ടൊഴിയാതെ വാഹനമോടിച്ചതാണ് കുടുങ്ങാന്‍ കാരണം. സ്വകാര്യ ബസുകളുടെ അമിതവേഗതയില്‍ യാത്രക്കാരുടെ ജീവന്‍പോലും നഷ്ടപ്പെടുന്ന സംഭവം ജില്ലയില്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. രണ്ടാഴ്ചക്കുള്ളില്‍ 31 ഡ്രൈവര്‍മാരെയാണ് കോട്ടയം നഗരത്തിന്‍െറ വിവിധഭാഗങ്ങളില്‍നിന്ന് മദ്യലഹരിയില്‍ പിടികൂടിയത്. മദ്യലഹരിയില്‍ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.