പാലാ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഐക്യം തകരാതിരിക്കാന്‍ കേരള കോണ്‍ഗ്രസിന് പല സീറ്റുകളും കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടിവന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി എം.എല്‍.എ. യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ കൂടെയുള്ളപ്പോള്‍ ഏതു പ്രതിസന്ധികളെ നേരിടുന്നതിനും ബുദ്ധിമുട്ടില്ളെന്നും മാണി പറഞ്ഞു. പാലാ നിയോജകമണ്ഡലത്തില്‍നിന്ന് കേരള കോണ്‍ഗ്രസ് എം പ്രതിനിധികളായി മത്സരിച്ച് വിജയിച്ച 79 ജനപ്രതിനിധികള്‍ക്ക് സംഗമത്തില്‍ സ്വീകരണം നല്‍കി. യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്‍റ് രാജേഷ് വാളിപ്ളാക്കല്‍ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജോയി എബ്രാഹം എം.പി, ഫിലിപ്പ് കുഴികുളം, പ്രിന്‍സ് ലൂക്കോസ്, ബേബി ഉഴുത്തുവാല്‍, ജോസ് ടോം, സജി മഞ്ഞക്കടമ്പില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പെണ്ണമ്മ തോമസ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബെറ്റി റോയി, കുഞ്ഞുമോന്‍ മാടപ്പാട്ട്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലീനാ സണ്ണി, ളാലം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ് നടയത്ത്, കുര്യാക്കോസ് പടവന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജോസ്മോന്‍ മുണ്ടയ്ക്കല്‍, ബൈജു പുതിയിടത്തുചാലില്‍, മിനി മനോജ്, ആനിയമ്മ ജോസ്, ഷീബാമോള്‍ ജോസഫ്, സാജന്‍ തൊടുക, സണ്ണി പൊരുന്നക്കോട്ട്, പ്രസാദ് ഉരുളികുന്നം, ബിജു മഴുവഞ്ചേരില്‍, ബിജു ഇളന്തുരുത്തിയില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.