പ്രധാനമന്ത്രിയുടെയും വെള്ളാപ്പള്ളിയുടെയും കോലം കത്തിച്ചു

കോട്ടയം: ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വെള്ളാപ്പള്ളി നടേശന്‍െറയും കോലം കത്തിച്ചു. നഗരംചുറ്റി നടന്ന പ്രകടനത്തിനുശേഷം കോട്ടയം ഗാന്ധിസ്ക്വയറിലാണ് കോലം കത്തിച്ചത്. ഗാന്ധിസ്ക്വയറില്‍ ചേര്‍ന്ന സമ്മേളനം യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കോട്ടയം പാര്‍ലമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് ജോബി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ പി.എ. സലീം, നാട്ടകം സുരേഷ്, ഡി.സി.സി ഭാരവാഹികളായ ബിജു പുന്നന്താനം, ജോബോയ് ജോര്‍ജ്, ബോബന്‍ തോപ്പില്‍, ജെയ്ജി പാലയ്ക്കലോടി, എ. സനീഷ് കുമാര്‍, കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് ജോബിന്‍ ജേക്കബ്, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ചിന്തുകുര്യന്‍ ജോയ്, ആര്‍. അരുണ്‍, മുഹമ്മദ് അമീന്‍, സിജോ ജോസഫ്, സോണി സണ്ണി, ജോയ്സ് കൊറ്റത്തില്‍, ടിനോ കെ. തോമസ്, വിനോദ് പെരിഞ്ചേരി, ബിനോയ് ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.