കോട്ടയം: പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടും മദ്യപിച്ച് സ്വകാര്യബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കുലുക്കമില്ല. ട്രാഫിക് പൊലീസിന്‍െറ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ കോട്ടയം നാഗമ്പടം ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ആറു ഡ്രൈവര്‍മാരാണ് കുടുങ്ങിയത്. കോട്ടയം-കോഴഞ്ചേരി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ചമ്പക്കര ബസിലെ ഡ്രൈവര്‍ ബിനു മാത്യു, കോട്ടയം-ചേര്‍ത്തല റൂട്ടില്‍ സര്‍വിസ് നടത്തുന്ന കാഞ്ഞിരത്തിങ്കല്‍ ബസിലെ ഡ്രൈവര്‍ റോബിച്ചന്‍, കോട്ടയം-തിരുവാര്‍പ്പ് റൂട്ടിലെ ശ്രീശിവന്‍ ബസിലെ ഫ്രാന്‍സിസ് എം. ചാക്കോ, കോട്ടയം-ചങ്ങനാശേരി റൂട്ടിലെ സിന്ധു ബസിലെ ഡ്രൈവര്‍ ജിഷിന്‍, കോട്ടയം-പാലാ റൂട്ടിലെ സെന്‍റ് തോമസ് ബസിലെ ഡ്രൈവര്‍ വിജയന്‍, കോട്ടയം-വടവാതൂര്‍ റൂട്ടിലെ കളത്തില്‍ ബസിലെ ഡ്രൈവര്‍ ശ്രീകുമാര്‍ എന്നിവരെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവര്‍മാര്‍ ഓടിച്ച സ്വകാര്യബസുകളും പൊലീസ് പിടിച്ചെടുത്ത് കോട്ടയം വെസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതോടെ, സര്‍വിസുകളും മുടങ്ങി. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മദ്യപിച്ച് വാഹനമോടിച്ച് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പിടികൂടിയ ഡ്രൈവര്‍മാരുടെ എണ്ണം 30 ആയി. പിടിയിലായവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. റൂട്ടിലോടുന്ന ബസിന്‍െറ ആദ്യ സര്‍വിസ് കഴിഞ്ഞാണ് പരിശോധന നടത്തിയത്. ബ്രീത് അനലൈസര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പരിശോധന യന്ത്രത്തില്‍ 50 ശതമാനത്തിന് മുകളില്‍ ‘ആല്‍ക്കഹോള്‍’ കണ്ടത്തെിയതിനെ തുടര്‍ന്നാണ് നടപടി. തലേന്ന് മദ്യപിച്ചതിന്‍െറ ലഹരി വിട്ടൊഴിയാതെ വാഹനമോടിച്ചതാണ് കുടുങ്ങാന്‍ കാരണം. സ്വകാര്യ ബസുകളുടെ അമിതവേഗത്തില്‍ യാത്രക്കാരുടെ ജീവന്‍പോലും നഷ്ടപ്പെടുന്ന സംഭവം ജില്ലയില്‍ ആവര്‍ത്തിച്ച സാഹചര്യത്തിനാണ് പരിശോധന കര്‍ശനമാക്കിയത്. കോട്ടയത്ത് നടന്ന പരിശോധനയില്‍ ട്രാഫിക് പൊലീസ് എസ്.ഐമാരായ ജോസഫ്, കുര്യന്‍ മാത്യു, എബ്രഹാം, തങ്കച്ചന്‍, അജിത് എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞമാസം 17ന് കോട്ടയം ശാസ്ത്രി റോഡില്‍ സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയായ വനിതാ പൊലീസ് ഓഫിസര്‍ ദാരുണമായി മരിച്ചസംഭവത്തിന്‍െറ പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. കോട്ടയം വനിതാസെല്‍ സിവില്‍ പൊലീസ് ഓഫിസര്‍ വൈക്കം തലയാഴം എബ്രോണ്‍ ജെന്‍സി ഡാനിയേല്‍ (ഷിനു -41) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വനിതാസെല്‍ സിവില്‍പൊലീസ് ഓഫിസര്‍ സിന്ധുവിനും (36) പരിക്കേറ്റിരുന്നു. ഇതത്തേുടര്‍ന്ന് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്വകാര്യ ബസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിരവധിപേരാണ് കുടുങ്ങിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടികൂടി സ്റ്റേഷനിലത്തെിച്ച കോട്ടയം-പരിപ്പ് റൂട്ടിലോടുന്ന ഷെറി ബസ് ഡ്രൈവര്‍ ഒളശ പീടികപ്പറമ്പില്‍ അനൂപിനെ (33) നായ കടിച്ചസംഭവവും ഉണ്ടായിട്ടുണ്ട്. സ്വകാര്യബസ് അപകടത്തില്‍പ്പെട്ട് തെറിച്ചുവീണ് ചോരയില്‍ കുതിര്‍ന്ന മകനെ തിരിച്ചറിയാതെ പിതാവ് ആശുപത്രിയില്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനത്തിന് സാക്ഷ്യംവഹിച്ച രാമപുരം ബസ് അപകടവും നാടിന് നൊമ്പരവും വേദനയുമായിരുന്നു. അമിതവേഗത്തില്‍ എറണാകുളം-പത്തനംതിട്ട റൂട്ടില്‍ സര്‍വിസ് നടത്തിയ ശരണ്യബസാണ് അന്ന് രാമപുരത്ത് അപകടമുണ്ടാക്കിയത്. രാമപുരം വെള്ളിലാപ്പള്ളി തേവര്‍കുന്നേല്‍ സാജന്‍ തോമസിന്‍റ മകനും വിദ്യാര്‍ഥിയുമായ ആകാശിന്‍െറ (14) ജീവന്‍ ആയിരുന്നു പൊലിഞ്ഞത്. ഡിസംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിന് വെള്ളിലാപ്പള്ളി പുതുവേലി പാലത്തിന് സമീപമായിരുന്നു അപകടം. അയല്‍വാസിയും സുഹൃത്തുമായ തേവര്‍കുന്നേല്‍ ദിലീപിന്‍െറ മകന്‍ ക്രിസ്റ്റിക്കും (15) പരിക്കേറ്റിരുന്നു. അയ്യപ്പ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനത്തെ മറികടന്നുവരുമ്പോള്‍ എതിരെയത്തെിയ തടികയറ്റി വന്ന ലോറിയില്‍ ഇടിക്കാതെ വെട്ടിച്ചുമാറ്റുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് മേല്‍ ഇടിച്ചുകയറുകയായിരുന്നു. സ്കൂള്‍ അവധിയായതിനാല്‍ വെള്ളിലാപ്പള്ളിയില്‍ ട്യൂഷന്‍ പഠനത്തിനായി പോവുകയായിരുന്നു ഇരുവരും. ആകാശ് സൈക്ക്ള്‍ തള്ളിക്കൊണ്ട് സംസാരിച്ചു നടക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ പിന്നില്‍നിന്നാണ് ബസ് ഇടിച്ചുകയറിയത്. ഇതത്തേുടര്‍ന്ന് അമിതവേഗത്തില്‍ ഓടുന്ന ബസുകള്‍ക്കെതിരെ നടപടിയെടുത്തു. പരിശോധന കര്‍ശനമാക്കി പൊലീസ് ചില ബസുകള്‍ പിടിച്ചെടുക്കുകയും മറ്റുള്ളവക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. പരിശോധന വകവെക്കാതെ മദ്യപിച്ച് വാഹനമോടിക്കാന്‍ എത്തുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാത്തതാണ് വീണ്ടും മദ്യപിച്ചത്തൊന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.