കോട്ടയം: കാരുണ്യ വര്‍ഷാചരണത്തിന് കോട്ടയം അതിരൂപതയില്‍ ഞായറാഴ്ച തുടക്കമാകും. അതിരൂപതാതല ഉദ്ഘാടനം രാവിലെ 9.30ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രത്യേകം തയാറാക്കിയ ദൈവകരുണയുടെ കവാടം തുറന്നുകൊണ്ട് അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കും. അന്നേദിവസം അതിരൂപതയുടെ എല്ലാ ദേവാലയങ്ങളിലും കാരുണ്യവര്‍ഷത്തിന്‍െറ സന്ദേശം അറിയിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. കാരുണ്യ വര്‍ഷത്തോടനുബന്ധിച്ച് അതിരൂപതയില്‍ വിവിധ പ്രായോഗിക കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അനുരഞ്ജനത്തിന്‍െറ ശൈലി സ്വായത്തമാക്കി വ്യക്തികളും സമൂഹങ്ങളും കുടുംബങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിനുള്ള അവസരങ്ങളൊരുക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കും. സെമിനാറുകളും അവബോധന ക്ളാസുകളും ധ്യാനങ്ങളും വഴി വ്യക്തിബന്ധങ്ങള്‍ കൂടുതല്‍ സുദൃഢമാക്കും. കൂടാതെ, രോഗീപരിചരണം, പിന്നാക്കപ്രദേശങ്ങളുടെ വികസനം, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണം, മതസൗഹാര്‍ദം എന്നിവ വളര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അതിരൂപതാ തലത്തിലും ഇടവക തലത്തിലും കാരുണ്യവര്‍ഷത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. കൂടാതെ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചികിത്സാ സഹായ പദ്ധതി, ഭവന നിര്‍മാണ പദ്ധതി, കുടുംബസഹായ പദ്ധതികള്‍ എന്നിവ കൂടുതല്‍ വിപുലീകരിക്കും. ഭിന്നശേഷിയുള്ളവര്‍, വിധവകള്‍, വിഭാര്യര്‍, സീനിയര്‍ സിറ്റിസണ്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക സംഘടനാ സംവിധാനങ്ങള്‍ക്കൊപ്പം തൊഴില്‍ പരിശീലനവും തൊഴില്‍ അവസരങ്ങളും നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.