മുണ്ടക്കയം: നഷ്ടപ്പെട്ട എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതായി പരാതി. ബാങ്ക് അധികാരികളെയും പൊലീസിനെയും വിവരം അറിയിച്ചിട്ടും നടപടിയില്ളെന്നും ആക്ഷേപം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൂട്ടിക്കല്‍ ശാഖയിലെ എ.ടി.എം കാര്‍ഡ് നഷ്ടപ്പെട്ടത് ബാങ്കില്‍ അറിയിച്ചിട്ടും തന്‍െറ അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടുന്നതായി കാട്ടി കൊക്കയാര്‍ നാരകംപുഴ ഓലിക്കപ്പാറയില്‍ പി.എച്ച്. റഹ്മത്താണ് അധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 18ന് എ.ടി.എം കാര്‍ഡ് അടങ്ങുന്ന പഴ്സ് നഷ്ടപ്പെട്ടിരുന്നു. ഉടന്‍ എസ്.ബി.ടി മാനേജറെ വിവരം അറിയിച്ചു. കാര്‍ഡ് ബ്ളോക് ചെയ്യുമെന്ന് ബാങ്ക് അധികാരികള്‍ പറയുകയും പകരം പുതിയ കാര്‍ഡ് നല്‍കുകയും ചെയ്തിരുന്നു. പുതുതായി ലഭിച്ച കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ളെന്നും റഹ്മത്ത് പറഞ്ഞു. ഇതിനിടെ നവംബര്‍ 24, 27 തീയതികളിലായി മൂന്നു കൗണ്ടറുകളില്‍നിന്നായി 16,000 രൂപ പിന്‍വലിച്ചതായി തനിക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കുകയായിരുന്നു. ഇതോടെ താന്‍ ബാങ്ക് മാനേജറെ വിവരം അറിയിച്ചപ്പോള്‍ പണം നഷ്ടമാകുന്നത് പഴയ കാര്‍ഡ് ഉപയോഗിച്ചാണെന്നായിരുന്നു മറുപടി. പുതിയ കാര്‍ഡ് ഉപയോഗിക്കുമ്പോഴും പഴയ കാര്‍ഡ് ബ്ളോക് ചെയ്തിട്ടും എങ്ങനെ പണം നഷ്ടമാകുന്നുവെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാനായിട്ടില്ളെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സംഭവം സംബന്ധിച്ച് മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ളെന്നും ഇവര്‍ പറയുന്നു. എന്നാല്‍ പരാതിക്കാരന്‍െറ പഴയകാര്‍ഡ് ഉപയോഗിച്ചു പണം പിന്‍വലിച്ചത് സംബന്ധിച്ചു കാമറ ക്ളിപ്പിങ് ചൊവ്വാഴ്ചയോടുകൂടി ലഭിക്കുമെന്നും മുണ്ടക്കയം, ഭരണങ്ങാനം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെ കൗണ്ടറുകളില്‍നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്നും എസ്.ബി.ടി കൂട്ടിക്കല്‍ ശാഖ മാനേജര്‍ സന്തോഷ് അറിയിച്ചു. ഇതര ബാങ്കുകളിലെ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന സാങ്കേതിക കാലതാമസം മാത്രമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തെളിവുകള്‍ പൊലീസിന് കൈമാറുമെന്നും മാനേജര്‍ അറിയിച്ചു. പരാതിക്കാരി കൂട്ടിക്കല്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.