ചങ്ങനാശേരി: പട്ടികജാതി കോളനിയിലെ തകര്‍ന്ന് നിലംപതിക്കാറായ അങ്കണവാടി അപകട ഭീഷണിയാവുന്നു. മാടപ്പള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡ് കുറുമ്പനാടം വെള്ളുകുന്ന് പട്ടികജാതി സെറ്റില്‍മെന്‍റ് കോളനിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയാണ് ദുരവസ്ഥ നേരിടുന്നത്. അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നിട്ട് ഒരു വര്‍ഷത്തിലധികമായതായാണ് നാട്ടുകാരുടെ പരാതി. കാറ്റിലും മഴയിലും മേല്‍ക്കൂരയുടെ ഓടുകളടക്കമുള്ളവ ഇളകിവീഴുന്നത് മാതാപിതാക്കളില്‍ ആശങ്ക ഉയര്‍ത്തുകയാണ്. ശോച്യാവസ്ഥയെ തുടര്‍ന്ന് ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക നിലയത്തിലാണ് അങ്കണവാടി താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. 15 ഓളം കുട്ടികളില്‍ പകുതിയിലധികവും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതാണ്. സാംസ്കാരിക നിലയത്തില്‍ ശുചിമുറി സൗകര്യമില്ലാത്തതിനാല്‍ അങ്കണവാടി കെട്ടിടത്തിലുള്ള ശുചിമുറിയാണ് കുട്ടികള്‍ ഉപയോഗിക്കുന്നത്. കണ്ണ് തെറ്റിയാല്‍ കുട്ടികള്‍ കളിക്കാനായി ഇവിടേക്കോടുന്നത് അധ്യാപകരെയും മാതാപിതാക്കളെയും ആശങ്കയിലാക്കുന്നുണ്ട്. അങ്കണവാടിയുടെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കോളനിനിവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പൊളിച്ചുമാറ്റുന്നതിന് 4500 രൂപ അനുവദിച്ചിട്ടുണ്ടെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.