കോട്ടയം: കുമരകത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം, സി.പി.എം നേതാവിന്‍െറ വീട്ടുമുറ്റത്തെ കാര്‍ തകര്‍ത്തു. സംഭവം അന്വേഷിച്ചത്തെിയ പൊലീസിനെ കണ്ട് മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കായലില്‍ചാടി. ഇതിലൊരാളെ കാണാതായതിനെ തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ബി.ജെ.പി അനുകൂലികള്‍ തടഞ്ഞുവെച്ചു. ഒരുമണിക്കൂറോളം റോഡ് ഉപരോധിച്ചുള്ള പ്രതിഷേധത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സി.പി.എം കുമരകം നോര്‍ത് ലോക്കല്‍ സെക്രട്ടറി അഡ്വ. എം.എന്‍. പുഷ്കരന്‍െറ കാര്‍ അക്രമിസംഘം തകര്‍ത്തത്. വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ സൂക്ഷിച്ച കാര്‍ കല്ളെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. കാര്‍ തകര്‍ത്തത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷ നേതാവും സി.പി.എം കോട്ടയം ഏരിയ സെക്രട്ടറിയുമായ എം.കെ. പ്രഭാകരന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പു സമരത്തിനൊരുങ്ങിയതിനെ തുടര്‍ന്ന് കുമരകം പൊലീസ് ആശാരിമറ്റം കോളനിയില്‍ എത്തുകയായിരുന്നു. ഈസമയം പൊലീസിന്‍െറ പിടിയില്‍ പെടാതിരിക്കാനായി യുവാക്കള്‍ കായലില്‍ ചാടുകയും ഒരാളെ കാണാതാവുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ കുമരകം എസ്.ഐ കെ.എ. ഷരീഫിന്‍െറ നേതൃത്വത്തിലുള്ള സംഘത്തെ തടഞ്ഞുവെക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്. സംഭവമറിഞ്ഞ് ഡിവൈ.എസ്.പി വി. അജിത്, വെസ്റ്റ് സി.ഐ ഗിരീഷ് പി. സാരഥി എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തത്തെി സ്ഥിതി നിയന്ത്രണവിധേയമാക്കി. ഒരുവര്‍ഷമായി പ്രദേശത്ത് ഇടക്കിടെയുള്ള സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിന്‍െറ തുടര്‍ച്ചയാണ് ഞായറാഴ്ചത്തെ സംഭവം. കാര്‍ തകര്‍ത്ത സംഭവത്തിലും പൊലീസിന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.