ചങ്ങനാശേരി: വാഴപ്പള്ളി ഗ്രാമം അഞ്ചുമണിക്കൂര്‍ കൈകോര്‍ത്തപ്പോള്‍ രാജുവിന്‍െറ ജീവന്‍ രക്ഷക്കായ് സമാഹരിച്ചത് 13.33 ലക്ഷം. കൂടാതെ മുഖ്യമന്ത്രിയുടെ സഹായനിധിയില്‍നിന്ന് ഒരുലക്ഷം രൂപയും രാജുവിന് അനുവദിച്ചിട്ടുണ്ട്. മാരകമായ തലച്ചോര്‍ രോഗത്താല്‍ കിടപ്പുരോഗിയായ ചങ്ങനാശേരി നഗരസഭ മൂന്നാം വാര്‍ഡ് വാഴപ്പള്ളി മതുമൂല കെ.ജി. രാജുവിന്‍െറ ജീവന്‍ രക്ഷിക്കാനാണ് ജീവന്‍രക്ഷാ സമിതി പണസമാഹരണം നടത്തിയത്. സമാഹരിച്ച തുക പ്രത്യാശ ടീം ഡയറക്ടര്‍ സെബാസ്്റ്റ്യന്‍ പുന്നശേരി രാജുവിന്‍െറ കുടുംബത്തിന് കൈമാറി. ഫാ. ജോമോന്‍ ആശാമ്പറമ്പില്‍ (ഗത്സമെനി ആശ്രമം സുപ്പീരിയര്‍), എം.ബി. രാജഗോപാല്‍ (ബി.ജെ.പി. സംസ്ഥാന ട്രഷറര്‍), ജനറല്‍ കണ്‍വീനര്‍ ബേബിച്ചന്‍ തയ്യില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ലീലാമ്മ ദേവസ്യ, രാജേന്ദ്രപ്രസാദ്, സണ്ണി ചെല്ലംതറ, ആര്‍. ശിവകുമാര്‍ കണ്‍വീനര്‍മാരായ അസീസ് റാവുത്തര്‍, കെ.ആര്‍. റെജി കേളമ്മാട്ട്, തോമസ് സ്രാമ്പിക്കല്‍, ബെന്നിച്ചന്‍ കല്ലൂക്കളം, രാജപ്പന്‍ ആചാരി, സെന്‍റ് തെരേസാസ് ഹെഡ്മിസ്ട്രസ് സി. ടെസി ആലഞ്ചേരി, പി.ടി.എ പ്രസിഡന്‍റ്, പ്രഫ. എസ്. ആനന്ദകുട്ടന്‍ (റെസിഡന്‍സ് അസോ. താലൂക്ക് പ്രസിഡന്‍റ്), സെബാസ്റ്റ്യന്‍ മുല്ലശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.