ഈരാറ്റു പേട്ട: മേരിവധക്കേസില്‍ പ്രതിയെ വെറുതെവിട്ടു. ഈരാറ്റുപേട്ട ടൗണില്‍ ആക്രി സാധനങ്ങള്‍ പെറുക്കിവിറ്റ് ഉപജീവനം നടത്തിവന്നിരുന്ന മേരിയെ (കുഞ്ഞുമോള്‍) കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ അറസ്റ്റിലായ തലപ്പലം മേലമ്പാറ സ്വദേശി ജോയിയെയാണ് പാലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എ. ബേബി വെറുതെവിട്ടത്. 2012 മേയ് 30ന് വടക്കേക്കര ഭാഗത്ത് മീനച്ചിലാറിന്‍െറ തീരത്താണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലപ്പലം മേലമ്പാറ സ്വദേശി ലുട്ടാപ്പി എന്നുവിളിക്കുന്ന ജോയി എന്നയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്ന് കോടതി പറഞ്ഞു. പ്രതിക്കുവേണ്ടി അഡ്വ. എ.എസ്. സലീം ആശാരിപറമ്പില്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.