എരുമേലി: പ്രവാസി ജീവിതത്തിനിടയിലും മണ്ണിനേയും കൃഷിയേയും സ്നേഹിച്ച കബീറിന് കര്‍ഷകപുരസ്ക്കാരം. 36വര്‍ഷമായി സലാലയില്‍ വിവിധ ബിസിനസുകള്‍ നടത്തിവരുന്ന എരുമേലി കണമല സ്വദേശിയായ കബീറിനെയാണ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് ആദരിച്ചത്. വെച്ചൂച്ചിറയില്‍ നടന്ന ചടങ്ങില്‍ ആന്‍േറാ ആന്‍റണി എം.പി, പഞ്ചായത്ത് പ്രസിഡന്‍റ് സതീഷ് പണിക്കര്‍, കൃഷി ഓഫിസര്‍ സിമി ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു. കണമലയിലെ ഒന്നര ഏക്കര്‍ സ്ഥലത്ത് വിവിധ കൃഷികളാണ് ഇദ്ദേഹം നടത്തുന്നത്. വിവിധതരം റമ്പൂട്ടാന്‍, പേരയ്ക്ക, ചാമ്പക്ക, വിവിധയിനം ചേമ്പ്, ജാതി, മാവ്, പ്ളാവ്, കുടംപുളി, നാരങ്ങ, വാളന്‍പുളി, തെങ്ങ് തുടങ്ങിയവയും കൃഷിഭൂമിയിലുണ്ട്. ഗള്‍ഫില്‍നിന്ന് കൊണ്ടുവന്ന വിവിധയിനം പപ്പായ, ചീര എന്നിവയും ഇവിടെ വളര്‍ത്തിയിട്ടുണ്ട്. കൂടാതെ തേനീച്ച കൃഷിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.