വൈക്കം: വ്യാജ മദ്യ വാറ്റുകേന്ദ്രത്തില്‍ റെയ്ഡ് നടത്തി 150 ലിറ്റര്‍ വാഷും വാറ്റാനുപയോഗിക്കുന്ന അനുബന്ധ ഉപകരണങ്ങളും വൈക്കം എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇടയാഴം കൊടുതുരുത്ത് ശ്രാമ്പിമറ്റം തറയില്‍മറ്റത്ത് മണി (70), ഇയാളുടെ വീടിനോട് ചേര്‍ന്ന് വാടകക്ക് താമസിക്കുന്ന കുമാരനല്ലൂര്‍ കുന്നേപ്പറമ്പില്‍ ബൈജു (46) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വൈക്കം എക്സൈസ് സംഘം ഇവരെ പിടികൂടിയത്. മണിയുടെ വീടിനടുത്തുള്ള ചെറിയ കെട്ടിടത്തില്‍ വാടകക്ക് താമസിച്ച് ആയുര്‍വേദ ചികിത്സയും മറ്റും നടത്തിവരുകയാണ്. ഇയാള്‍ താമസിക്കുന്ന മുറിയുടെ മുന്‍ഭാഗം അടച്ചുപൂട്ടിയ നിലയിലും പിന്നിലെ വാതിലിലൂടെ അകത്തുകയറാനുള്ള സൗകര്യത്തിലുമാണ് കച്ചവടം. കണ്ടെടുത്ത വ്യാജമദ്യത്തില്‍ ആയുര്‍വേദ മരുന്നുകളും മാംസാവശിഷ്ടങ്ങളും കാണാമായിരുന്നു. കന്നാസില്‍ എടുക്കുന്ന മദ്യം 10 ഏക്കറോളം വരുന്ന മണിയുടെ പാടശേഖരത്തിന്‍െറ നീര്‍ച്ചാലുകളില്‍ മൂടിയിട്ടിരിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. നാട്ടില്‍ മദ്യം വില്‍ക്കാതിരുന്നതിനാല്‍ ഇവിടെ മദ്യവില്‍പന നടക്കുന്ന വിവരം നാട്ടുകാര്‍ക്കറിവില്ലായിരുന്നു. പിടിച്ചെടുത്ത മദ്യത്തോടൊപ്പം കള്ളുകുപ്പിയും കണ്ടെടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ. രഘു, ആര്‍. വിശ്വനാഥന്‍, പി.വി. സുനി, പ്രിവന്‍റിവ് ഓഫിസര്‍ റഫീക്ക് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞദിവസം തണ്ണീര്‍മുക്കം വെച്ചൂര്‍ പുത്തന്‍കായല്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.