മറയൂര്‍: സര്‍ക്കാര്‍ പൊതുമേഖലയില്‍ ആരംഭിച്ച കേരളത്തിലെ ഏക ചന്ദന ഫാക്ടറിയില്‍ ഉല്‍പാദിപ്പിച്ച അഞ്ചുകോടിയുടെ ചന്ദനതൈലം കെട്ടിക്കിടക്കുന്നു. മറയൂരിലെ ചന്ദനക്കാടുകളിലെ ചന്ദനക്കൊള്ള തടയുന്നതിനായി സ്വകാര്യ മേഖലയിലെ ചന്ദന ഫാക്ടറികള്‍ അടച്ചു പൂട്ടിയാണ് 2010 ആഗസ്റ്റ് 18ന് ഒന്നേമുക്കാല്‍ കോടി ചെലവിട്ട് ചന്ദന ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചത്. കേരള വനം വികസന കോര്‍പറേഷന്‍െറ ഉടമസ്ഥതയില്‍ ഉല്‍പാദനം നടത്തി വന്ന ഫാക്ടറിയില്‍ 6000 കിലോ ചന്ദനം ഉപയോഗിച്ച് 200 കിലോയോളം ചന്ദനതൈലമാണ് ഉല്‍പാദിപ്പിച്ചത്. എന്നാല്‍, ഇതിന്‍െറ പകുതിപോലും വിറ്റഴിക്കാന്‍ വനം വകുപ്പിന് സാധിച്ചില്ല. ചന്ദനതൈലത്തിന്‍െറ വില്‍പന നിരോധിച്ചതാണ് ഇതിന് കാരണമായി പറയുന്നത്. വ്യാപാരത്തിന് വിലക്കുണ്ടെങ്കിലും ചന്ദനതൈലം അസംസ്കൃത വസ്തുവായുള്ള ഉല്‍പന്നങ്ങളുടെ വ്യാപാരത്തിനും കയറ്റുമതിക്കും വിലക്കില്ല. ഈ സാധ്യത മുതലാക്കാന്‍ വനംവകുപ്പ് തയാറാകാത്തതാണ് ചന്ദനതൈലം കെട്ടിക്കിടക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇന്ത്യയില്‍ നിരവധി പേര്‍ ആവശ്യക്കാരായുണ്ടെങ്കിലും വിപണിയനുസരിച്ച് വില്‍പന നടത്താനോ ഏജന്‍സി നല്‍കാനോ ആലോചന പോലും നടത്താതെ ഫാക്ടറി അടച്ചുപൂട്ടിയിരിക്കുകയാണ്. രണ്ടു കോടിയിലധികം രൂപയുടെ ഉപകരണങ്ങളാണ് വെറുതെ കിടന്ന് നശിക്കുന്നത്. ജലക്ഷാമമാണ് ഫാക്ടറിയുടെ പ്രവര്‍ത്തനത്തിന് തടസ്സമായത്. ഒരു കിലോ ചന്ദനതൈലത്തിന്‍െറ വിപണി മൂല്യം ഒന്നരലക്ഷം രൂപയാണ്. ആദ്യം ഉല്‍പാദിപ്പിച്ച തൈലം പോലും ഇതുവരെ വിപണിയിലത്തെിക്കാന്‍ കഴിഞ്ഞിട്ടില്ളെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.