സര്‍ക്കാറിന്‍െറ ആദ്യ കുപ്പിവെള്ള ഫാക്ടറി ഉദ്ഘാടനം 24ന്

തൊടുപുഴ: സര്‍ക്കാറിന്‍െറ ആദ്യ കുപ്പിവെള്ള ഫാക്ടറി ‘ഹില്ലി അക്വ’യുടെ ഒൗപചാരിക ഉദ്ഘാടനം 24ന് രാവിലെ ഒമ്പതിന് തൊടുപുഴയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് ജലവിഭവ മന്ത്രി പി.ജെ. ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജലവിഭവ വകുപ്പിന് കീഴില്‍ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനാണ് (കിഡ്കോ) കുപ്പിവെള്ള ഉല്‍പാദന യൂനിറ്റ് തുടങ്ങിയിട്ടുള്ളത്. ഇതിനായി മലങ്കര ഡാമിനോട് ചേര്‍ന്ന് മ്രാലയില്‍ പ്ളാന്‍റ് സ്ഥാപിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പിന്‍െറ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലമാണ് ഇതിനായി വിട്ടുനല്‍കിയിട്ടുള്ളത്. ഒരു ലിറ്റര്‍ കുപ്പിയിലാണ് ആദ്യം വെള്ളം പുറത്തിറക്കുക. ഒരു ലിറ്റര്‍ കുപ്പിവെള്ളം 15 രൂപ നിരക്കിലാണ് വിപണിയില്‍ എത്തിക്കുന്നത്. ഒരു മണിക്കൂറില്‍ 7500 ലിറ്റര്‍ കുപ്പിവെള്ളം ഉല്‍പാദിപ്പിക്കാം. കുപ്പികളുടെ നിര്‍മാണം മുതല്‍ പാക്കിങ് വരെ പൂര്‍ണമായും യന്ത്രവത്കൃതമാണ്. കുപ്പിവെള്ളം 300 മില്ലിലിറ്റര്‍, രണ്ടുലിറ്റര്‍, 20 ലിറ്റര്‍ ജാര്‍ എന്നീ പാക്കിങ്ങുകള്‍ പിന്നീട് വിപണിയില്‍ എത്തുമെന്ന് മന്ത്രി ജോസഫ് പറഞ്ഞു. മാര്‍ക്കറ്റ് നിരക്കിനെക്കാള്‍ താരതമ്യേന കുറഞ്ഞ വിലയ്ക്കായിരിക്കും വിതരണത്തിനത്തെുക. രണ്ടു ലിറ്ററിന്‍െറ കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് കുപ്പിവെള്ള ഫാക്ടറിയില്‍ അഡീഷനല്‍ ലൈന്‍ സ്ഥാപിക്കും. 9.86 കോടി ചെലവഴിച്ചാണ് ഉല്‍പാദന യൂനിറ്റ് സ്ഥാപിച്ചിട്ടുള്ളത്. സാന്‍ഡ് ഫില്‍ട്രേഷന്‍, റിവേഴ്സ് ഓസ്മോസിസ്, ഓസോണൈസേഷന്‍ തുടങ്ങി വിവിധ ഘട്ടങ്ങള്‍ പിന്നീട്ട് ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെ അത്യാധുനിക നിലവാരമുള്ള പ്ളാന്‍റില്‍നിന്ന് കരസ്പര്‍ശമേല്‍ക്കാതെയാണ് ഹില്ലി അക്വ വിപണിയിലത്തെുന്നത്. തൊടുപുഴക്ക് പിന്നാലെ കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ അടുത്ത കുപ്പിവെള്ള യൂനിറ്റ് സ്ഥാപിക്കുമെന്നും മന്ത്രി ജോസഫ് പറഞ്ഞു. മണിക്കൂറില്‍ 8000 ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് ശേഖരിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എട്ടു മണിക്കൂറിന്‍െറ ഒരു ഷിഫ്റ്റില്‍ 7200 ലിറ്റര്‍ വെള്ളം കുപ്പികളില്‍ നിറക്കാന്‍ കഴിയുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ളമാണ് ഇപ്പോള്‍ വിപണിയിലുള്ളത്. വിലക്കുറവും ഗുണമേന്മയും സര്‍ക്കാര്‍ സംവിധാനത്തിലൂടെ എത്തുമ്പോള്‍ ‘ഹില്ലി അക്വ’ വന്‍വിജയമാകുമെന്നാണ് കോര്‍പറേഷന്‍െറ നിഗമനം .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.