കോട്ടയം: ഓണവിപണിയില്‍ കൈപൊള്ളി സാധാരണക്കാര്‍, ആശ്വാസമേകാന്‍ സപൈ്ളകോ ഓണച്ചന്തകള്‍ തുടങ്ങി. ഓണമടുത്തതോടെ പച്ചക്കറിക്ക് പുറമെ അരിവിലയും കുതിച്ചുയരുകയാണ്. രണ്ടാഴ്ചക്കുള്ളില്‍ മൊത്ത വിപണിയില്‍ അരിവില കിലോക്ക് രണ്ട് മുതല്‍ മൂന്ന് രൂപ വരെ വര്‍ധിച്ചു. വില ഇനിയും വര്‍ധിക്കാനാണ് സാധ്യത. രണ്ടാഴ്ച മുമ്പ് കിലോക്ക് 33 രൂപ 50 പൈസ വിലയുണ്ടായിരുന്ന പൊന്നി അരിക്ക് രണ്ട് രൂപ വര്‍ധിച്ച് 35 രൂപ 50 പൈസയിലത്തെി. കിലോക്ക് 33 രൂപ വിലയുണ്ടായിരുന്ന കുറുവ അരിക്ക് 34 രൂപ 50 പൈസയും 28 രൂപയുണ്ടായിരുന്ന മട്ട അരിക്ക് 33 രൂപ 50 പൈസയുമാണ് ഇപ്പോഴത്തെ വില. 32 രൂപ ഉണ്ടായിരുന്ന ജയ അരിയുടെ വില 33 രൂപയായി. പച്ചരിയുടെ വിലയില്‍ മാത്രമാണ് വലിയ മാറ്റമില്ലാത്തത്. കൂടുതല്‍ ഉപയോഗമുള്ള കുറുവ അരിക്ക് ഓണമടുപ്പിച്ച് വില വര്‍ധിക്കും. ഏത്തക്ക വിലയിലും വന്‍വര്‍ധനയുണ്ട്. ഏത്തക്ക കിലോ 40 മുതല്‍ 60 രൂപ വരെയായി വില. 45 വരെ കിലോക്ക് വിലയുണ്ടായിരുന്ന സവാളക്ക് 50 രൂപയായി. കിഴങ്ങിന് 20 രൂപയാണ് വില. പാവക്ക 40, വെണ്ടക്ക 22, കോവക്ക 25, വെള്ളരി 15, പച്ചമുളക് 60, പച്ചത്തക്കാളി 30, പടവലങ്ങ 25, ഇഞ്ചി 30, അമരപയര്‍ 23, ക്യാരറ്റ് 25 എന്നിങ്ങനെയാണ് പച്ചക്കറിയുടെ ഇപ്പോഴത്തെ പൊതുവിപണിയിലെ വില. ഓണത്തിന് വില പിടിച്ചു നിര്‍ത്തുന്നതിന്‍െറ ഭാഗമായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 23 മുതല്‍ 27വരെ സപൈ്ളകോ ഓണച്ചന്ത തുറക്കും. ഈ കാലയളവില്‍ എല്ലാ മാവേലി സ്റ്റോറുകളും രാവിലെ 9.30 മുതല്‍ വൈകീട്ട് ഏഴ് വരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിപ്പിക്കും. കോട്ടയം തിരുനക്കര മാവേലി ടവറില്‍ സപൈ്ളകോ ജില്ലാതല ഓണച്ചന്ത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ് ണന്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.