കോട്ടയം: എം.ജി സര്‍വകലാശാല ഇന്‍റര്‍ യൂനിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് സയന്‍സ് ഇന്‍ മ്യൂസിക്കിന്‍െറ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 23 മുതല്‍ 27വരെ മാമ്മന്‍ മാപ്പിള ഹാളില്‍ അന്താരാഷ്ട്ര സംഗീതസമ്മേളനം ‘നാദം-2015’ വിവിധ പരിപാടികളോടെ നടത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യത്യസ്തസംഗീതങ്ങളുടെ ശാസ്ത്രാന്വേഷണത്തിന്‍െറ ഭാഗമായി അന്താരാഷ്ട്ര സെമിനാര്‍, അഖിലേന്ത്യ അന്തര്‍സര്‍വകലാശാല മ്യൂസിക് ഫെസ്റ്റ്, സംഗീതജ്ഞരുടെ സംഗീതസന്ധ്യ, സംഗീതഉപകരണങ്ങളുടെ പ്രദര്‍ശനം എന്നിവ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്‍െറ ധനസഹായത്തോടെ നിലവില്‍വന്ന ഇന്‍റര്‍ യൂനിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് സയന്‍സ് ഇന്‍ മ്യൂസിക് മേഖലയില്‍ ഇന്ത്യയിലെ പ്രഥമസംരംഭമാണ്. മേഖലയിലെ ഗവേഷണ പ്രവര്‍ത്തങ്ങള്‍ക്ക് ആവശ്യമായ ശാസ്ത്രീയ കണ്ടത്തെലുകള്‍ നടത്തുന്നതിന്‍െറ ഭാഗമായാണ് എം.ജി യൂനിവേഴ്സിറ്റി പരിപാടി സംഘടിപ്പിക്കുന്നത്. യൂനിവേഴ്സിറ്റി ഓഫ് വിസ്കോണ്‍സിന്‍, ഫിലിപ്സ് ഹെല്‍ത്ത് കെയര്‍ (അമേരിക്ക), ലീഡ്സ് യൂനിവേഴ്സിറ്റി (ഇംഗ്ളണ്ട്), ബിര്‍ള ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി, സി.ആര്‍. റാവു അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ്, പ്രമതി ടെക്നോളജീസ്, സ്പിക് മാകെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സാഖ്യ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി. വിസ്കോണ്‍സിന്‍ സര്‍വകലാശാലയിലെ 15 വിദ്യാര്‍ഥികളുടെ സംഘം ഡോ. ജയിംസ് ബി. കിഞ്ചന്‍െറ തേൃത്വത്തില്‍ കോറല്‍ മ്യൂസിക് അവതരിപ്പിക്കും. കോട്ടയത്തിന്‍െറ തനത് സംഗീതപാരമ്പര്യത്തെ കോര്‍ത്തിണക്കി ‘അസ്ട്രാ-13’ എന്ന റോക് ബാന്‍ഡും അണിനിരക്കും. പ്രസ്ക്ളബ് ഹാളില്‍ ലോഗോപ്രകാശനം വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വാര്‍ത്താസമ്മേളനത്തില്‍ രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി, ഡയറക്ടര്‍ ഓഫ് സ്റ്റുഡന്‍റ്സ് സര്‍വിസസ് ഡോ. ഹരി ചങ്ങമ്പുഴ, പി.ആര്‍.ഒ ജി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.