കോട്ടയം: കേരളത്തിലെ പിന്നാക്ക ശാക്തീകരണവും സാമൂഹിക നീതിയും മുഖ്യമുദ്രയാക്കി സെക്യുലര്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി (എസ്.ആര്‍.പി) രൂപവത്കരിച്ചതായി ചെയര്‍മാന്‍ അഡ്വ. സി.കെ. വിദ്യാസാഗര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിന്നാക്ക രാഷ്ട്രീയ ശാക്തീകരണത്തിലൂടെ മതരാഷ്ട്രീയത്തിന്‍െറ നീരാളിപ്പിടിത്തത്തില്‍നിന്ന് കേരള രാഷ്ട്രീയത്തെ മോചിപ്പിക്കുകയെന്ന തിരിച്ചറിവിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചത്. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അധ$സ്ഥിത വിഭാഗങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കും. ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ ട്രേഡ് യൂനിയന്‍ ഭീകരതയായി മാറുന്നതിനെതിരെ പ്രതിരോധിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സെപ്റ്റംബര്‍ ആറിന് എറണാകുളം ജില്ലാ സമ്മേളനം ചോറ്റാനിക്കരയിലും സെപ്റ്റംബര്‍ 12ന് കോട്ടയം ജില്ലാ സമ്മേളനം കോട്ടയത്തും ഒക്ടോബര്‍ മൂന്നിന് തൃശൂര്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയിലും നടക്കും. സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പാലാ ഇടമറ്റം ഓശാന മൗണ്ടില്‍ സംസ്ഥാന നേതൃക്യാമ്പ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. സി.കെ. വിദ്യാസാഗര്‍ (ചെയര്‍.) സജീവന്‍ സ്വാമി (വര്‍ക്കിങ് ചെയര്‍.), സത്യന്‍ പന്തത്തല (ജന.സെക്ര.), കെ.ടി. ശങ്കരന്‍, പി. അമ്മിണിക്കുട്ടന്‍ (വൈ. പ്രസി.), മിഥുന്‍ സാഗര്‍ (സംസ്ഥാന കോഓഡിനേറ്റര്‍), കെ.ടി. ഗംഗാധരന്‍ (ജോ.സെക്ര.) എന്നിവരാണ് ഭാരവാഹികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.