ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പൊലീസിന്‍െറ സമയോചിത ഇടപെടലില്‍ മോഷ്ടാവ് പിടിയിലായി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഏഴാം വാര്‍ഡില്‍ യുവതിയുടെ ഒന്നര പവന്‍ സ്വര്‍ണവും 5000 രൂപയുമാണ് മോഷണം പോയത്. ചങ്ങനാശേരി കുന്നുംപുറം ഉഷയെയാണ് (30) മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റ് പൊലീസ് പിടികൂടിയത്.ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. കോട്ടയം പൂവന്‍തുരുത്ത് കൈതക്കാട്ട് താഴെ സിന്ധുവിന്‍െറ (34) മാലയും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ഭര്‍ത്താവിന്‍െറ ചികിത്സക്കായി എത്തിയതാണ് സിന്ധു. ഇതേ വാര്‍ഡില്‍ ഭര്‍തൃപിതാവിന്‍െറ പരിചരണത്തിന് എത്തിയതായിരുന്നു ഉഷ. ഇതിനിടയില്‍ ഇരുവരും സൗഹൃദത്തിലാകുകയും ചെയ്തു. സംഭവദിവസം രാത്രിയില്‍ ഉറങ്ങാന്‍ സമയമായപ്പോള്‍ ഉഷ സിന്ധുവിനോട് മാല കഴുത്തില്‍ ഇടേണ്ടെന്നും രാത്രി കള്ളന്മാര്‍ മോഷ്ടിക്കുമെന്നും പറഞ്ഞു. ഇതുകേട്ട സിന്ധു മാല ഊരി പഴ്സില്‍ വെച്ചശേഷം ഉറങ്ങി. പുലര്‍ച്ചെ മൂന്നുമണിയായപ്പോള്‍ രോഗിയുടെ ആവശ്യപ്രകാരം സിന്ധു ഉണര്‍ന്നപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടിരിക്കുന്നത്. ഉടന്‍ തന്നെ ഉഷയെയും കൂട്ടി അത്യാഹിത വിഭാഗത്തിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ എത്തി. പൊലീസത്തെി വാര്‍ഡില്‍ അന്വേഷണം നടത്തിയെങ്കിലും പഴ്സ് കണ്ടത്തെിയില്ല. എന്നാല്‍, ഉഷയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു. രാവിലെ ആറിന് എ.ആര്‍ ക്യാമ്പില്‍നിന്ന് ഡ്യൂട്ടിക്കത്തെിയ സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീജിത്ത് വാര്‍ഡിലത്തെിയ ശേഷം ഉഷയെ കുളിമുറിയില്‍ കയറ്റി ഒന്നു പരിശോധിക്കാന്‍ മാല നഷ്ടപ്പെട്ട യുവതിയോട് ആവശ്യപ്പെട്ടു. സിന്ധുവും മറ്റൊരു യുവതിയും ചേര്‍ന്ന് ഉഷയെ ബാത്റൂമില്‍ കയറ്റി പരിശോധിച്ചപ്പോഴാണ് ചുരിദാറിന്‍െറ ഉള്ളില്‍ പിന്നുകൊണ്ട് മാല കുത്തിയിരിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ പുറത്തുകൊണ്ടുവന്ന ഉഷയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് മാലയും പണവും മോഷ്ടിച്ച വിവരം സമ്മതിച്ചത്. തുടര്‍ന്ന് ഗാന്ധിനഗര്‍ സ്റ്റേഷനിലത്തെിച്ച ഉഷയെ വനിതാ പൊലീസിന്‍െറ ചോദ്യം ചെയ്യലിന് ശേഷം മോഷണക്കുറ്റത്തിന് കേസെടുത്തു. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.