കോട്ടയം: ബാലഭാവനക്ക് നിറം പകര്‍ന്ന് ദര്‍ശന സാംസ്കാരിക കേന്ദ്രം ന്യൂഡല്‍ഹി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ച 22ാമത് ദര്‍ശന അഖിലകേരള ശങ്കേഴ്സ് ചിത്രരചന, കാര്‍ട്ടൂണ്‍ മത്സരങ്ങളുടെ ആദ്യദിനം സമാപിച്ചു. രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്തു. കാര്‍ട്ടൂണിസ്റ്റ് രാജുനായര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചിത്രം വരച്ച് മത്സരം ഉദ്ഘാടനം ചെയ്തു. സിനിമ ബാലതാരം ഈവ റോസ് സൂരജ് മുഖ്യാതിഥിയായിരുന്നു. രാവിലെ നടന്ന ചിത്രരചന മത്സരം നഴ്സറി വിഭാഗത്തില്‍ മിഖ മാധവി സതീഷ് (ബ്രൈറ്റ് ലാന്‍ഡ് ഡിസ്കവറി സ്കൂള്‍ ആലപ്പുഴ) ഒന്നാം സ്ഥാനവും കെ.എസ്. സാധിക (ചിന്മയ വിദ്യാലയ കോട്ടയം), രണ്ടാം സ്ഥാനവും വി.ആര്‍. കാര്‍ത്തികേയന്‍ (എന്‍.എന്‍.സി.എന്‍.എം.എസ് നഴ്സറി സ്കൂള്‍ കുമരകം) മൂന്നാം സ്ഥാനവും എ ഗ്രൂപ്പില്‍ ഒന്നാം സമ്മാനം അഭിജിത്ത് ബിനോയ് (ബല്‍മൗണ്ട് സ്കൂള്‍ കോട്ടയം), രണ്ടാം സമ്മാനം ഏയ്ന ഷാജന്‍ (ഗിരിദീപം സെന്‍ട്രല്‍ സ്കൂള്‍), മൂന്നാം സമ്മാനം അലീന എല്‍മ ജോണ്‍ (ഗിരിദീപം സെന്‍ട്രല്‍ സ്കൂള്‍), ബി ഗ്രൂപ്പില്‍ ഒന്നാം സമ്മാനം ശ്രീരഞ്ജന ശ്രീരാജ് (ഊര്‍സലീന സീനിയര്‍ സ്കൂള്‍ കണ്ണൂര്‍), രണ്ടാം സമ്മാനം കെ. രാധാ ഗോപകുമാര്‍ (വിദ്യോദയ സ്കൂള്‍, തേവക്കല്‍), മൂന്നാം സമ്മാനം സുല്‍ഫ റെജി (ഡോ. ഇസഡ്.എച്ച്.എം ഭാരതീയ വിദ്യാവിഹാര്‍ ചങ്ങനാശേരി) തുടങ്ങിയവര്‍ നേടി. സ്പെഷല്‍ സ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം വി.എസ്. ശ്യാംകുമാര്‍, രണ്ടാം സ്ഥാനം ജെയ്സന്‍ ജയിംസ്, മൂന്നാം സ്ഥാനം മില്‍വിന്‍ ജേക്കബ് എന്നിവര്‍ കരസ്ഥമാക്കി. കാര്‍ട്ടൂണില്‍ ഒന്നാം സമ്മാനം പേള്‍ എസ്. ജേക്കബ് (മരിയന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍), രണ്ടാം സമ്മാനം കെ. നീലകണ്ഠശര്‍മ (ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), പാലാ മൂന്നാം സമ്മാനം രോഹിത് പ്രേംകുമാര്‍ (എം.ടി സെമിനാരി സ്കൂള്‍) എന്നിവര്‍ നേടി. കാരിക്കേച്ചറില്‍ എം.എം. അജി ഒന്നാം സ്ഥാനവും വി. അബു രണ്ടാം സ്ഥാനവും ആര്‍. രഞ്ജിത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഞായര്‍ ഉച്ചക്ക് രണ്ടിന് അഞ്ചാം ക്ളാസ് മുതല്‍ പ്ളസ് ടു വരെയുള്ള സി, ഡി, ഇ വിഭാഗക്കാരുടെ പെയ്ന്‍റിങ് മത്സരം നടക്കും. പെയ്ന്‍റിങ്ങിലെ അഞ്ച് വിഭാഗങ്ങളിലും കാര്‍ട്ടൂണിലും ആദ്യത്തെ സ്ഥാനക്കാര്‍ക്കും ന്യൂഡല്‍ഹി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റ് വക വെള്ളി മെഡലുകളും മറ്റ് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ദര്‍ശന നല്‍കുന്ന പ്രത്യേക ട്രോഫികളും സമ്മാന കിറ്റുകളും ലഭിക്കും. മികച്ച പെയ്ന്‍റിങ്ങിനും കാര്‍ട്ടൂണിനും ശങ്കര്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.