കൊല്ലം: സംസ്ഥാനത്ത് മത്സ്യോത്പാദനം മൂന്നിരട്ടിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര ്ക്കാര് നടത്തുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.
സര്‍ക്കാറിെൻറ 1000 ദിനാഘോഷ ത്തിെൻറ ഭാഗമായി പ്രളയത്തില്‍ ജീവനോപാധി നാശനഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളി-മത്സ്യകര്‍ഷകര്‍ക്കുള്ള ഫിഷറീസ് വകുപ്പിെൻറ ധനസഹായ വിതരണോദ്ഘാടനം തേവള്ളി മത്സ്യകര്‍ഷക അവബോധ കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ പ്രളയവുമായി ബന്ധപ്പെട്ട് 98.88 ഹെക്ടര്‍ കൃഷിയിടങ്ങളില്‍ നാശനഷ്ടം സംഭവിച്ച 177 കര്‍ഷകര്‍ക്ക് 11.78 ലക്ഷം രൂപയും കൃഷിനാശം സംഭവിച്ച മറ്റു 68 കര്‍ഷകര്‍ക്ക് ജീവനോപാധി പുനരുജീവന പാക്കേജിെൻറ ഭാഗമായി 39.31 ലക്ഷം രൂപയും അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. എം. മുകേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൺറോതുരുത്ത് പഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകരന്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സലിം, അസി. ഡയറക്ടര്‍ സോഫിയ മാര്‍ഗരറ്റ് ജോസഫ്, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ എം. അനിരുദ്ധന്, രാജീവന്, ബിജു ലൂക്കോസ്, നെയ്ത്തില്‍ വിന്‍സെൻറ് എന്നിവര്‍ പങ്കെടുത്തു.
ജീവനോപാധിനാശനഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളി -മത്സ്യകർഷകർക്കുള്ള ധനസഹായ വിതരണോദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.