കൊട്ടാരക്കര: ചാരായ, കഞ്ചാവ് കേസുകളിലെ പ്രതി കഞ്ചാവ് വിൽപനക്കിടെ എക്സൈസിെൻറ പിടിയിലായി. പെരുംകുളം രഞ്ജിനി വിലാസത്തിൽ രവി (37) ആണ് പിടിയിലായത്. ഇയാളിൽനിന്നും 478 പൊതി കഞ്ചാവും പിടിച്ചെടുത്തു. കൊട്ടാരക്കര ക്ഷേത്രത്തിലെ ഉത്സവത്തിന് ആനയുമായി വന്ന പാപ്പാന്മാർക്ക് മിക്കദിവസങ്ങളിലും കഞ്ചാവ് എത്തിക്കുന്നത് ഇയാളായിരുന്നു. ഇവരിൽനിന്ന് കിട്ടിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ പാപ്പാന്മാർ എന്ന വ്യാജേന എക്സൈസ് സംഘം ഇയാളുമായി ബന്ധപ്പെടുകയായിരുന്നു. ഏനാത്ത് ഭാഗത്ത് വിൽപന പൂർത്തിയാക്കി ഉടൻ കൊട്ടാരക്കരയിലെത്തുമെന്നറിയിച്ചതിനെ തുടർന്ന് ക്ഷേത്രത്തിന് സമീപം വേഷം മാറിനിന്ന എക്സൈസ് സംഘത്തിന് കഞ്ചാവ് കൈമാറുന്നതിനിടയിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊതിക്ക് 300 രൂപ നിരക്കിലാണ് വിൽപന നടത്തിയിരുന്നത്. വ്യാജചാരായം വാറ്റിയ കേസിലും കഞ്ചാവ് വിറ്റ കേസിലും പ്രതിയായിരുെന്നന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുകയില ഉൽപന്നങ്ങൾ പിടികൂടി നീണ്ടകര: കടയിൽ വിൽപനക്കായി സൂക്ഷിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി. നീണ്ടകര പുത്തൻതുറ സ്വദേശിനി ഷംസലതയുടെ (56) കടയിൽ ബുധനാഴ്ച ചവറ എസ്.ഐ ജയകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ കണ്ടെടുത്ത്. ഇതരസംസ്ഥാന തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ വാങ്ങി ഉപയോഗിക്കുന്നതായി വിവരം കിട്ടയതിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സെമിനാർ നടത്തി കുണ്ടറ: സ്റ്റാർച്ച്മുക്ക് കൈരളി നഗർ െറസിഡൻറ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ‘സ്ത്രീ സുരക്ഷയും ജനമൈത്രി പൊലീസും’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. കുണ്ടറ എസ്.ഐ എ. നൗഫൽ വിഷയം അവതരിപ്പിച്ചു. യോഗം പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ശിവൻവേളിക്കാട് അധ്യക്ഷത വഹിച്ചു. ഷെറഫ് കുണ്ടറ, സെക്രട്ടറി രാജൻ കുണ്ടറ, ആർ. രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.