പത്തനാപുരം: ശബരി ബൈപാസിലെ ആവണീശ്വരം മത്തായി പാലം അപകടക്കെണിയാകുന്നു. വളവിൽ വീതികുറഞ്ഞ പാലത്തിൽ അപകടങ്ങൾ പതിവാകുകയാണ്. കഴിഞ്ഞയാഴ്ച അരികയറ്റി വന്ന ലോറി ഇടിച്ച് പാലത്തിെൻറ കൈവരികൾ തകർന്നതാണ് ഒടുവിലെ സംഭവം. കുന്നിക്കോട് ഭാഗത്തുനിന്ന് എത്തിയ ലോറി നിയന്ത്രണംവിട്ട് പാലത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. കൈവരികൾകൂടി തകർന്നതോടെ അപകടസാധ്യത വർധിച്ചിരിക്കുകയാണ്. പാതയിലെ ഏറ്റവുംവീതി കുറഞ്ഞതാണ് മത്തായി പാലം. ശബരി ബൈപാസിൽ വാളകം മുതൽ പത്തനാപുരം വരെയുള്ള ഭാഗങ്ങൾ വീതികൂട്ടി പുനർനിർമിച്ചെങ്കിലും ഈപാലം പുനർനിർമിക്കാൻ അധികൃതർ തയാറായില്ല. പാലം വീതികൂട്ടി പുനർനിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞമാസം ഇരുചക്രവാഹനം അപകടത്തിൽപെട്ടിരുന്നു. പാലത്തിന് മുന്നിലായി സൂചന ബോർഡുകളോ വേഗതനിയന്ത്രണ സംവിധാനങ്ങളോ ഇല്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. പാതയിൽ അപകടങ്ങൾ പതിവായിട്ടും അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞമാസം തന്നെ വിവിധ അപകടങ്ങളിലായി ഏഴ് പേരാണ് മരിച്ചത്. ചേത്തടി മുതൽ ആവണീശ്വരം വരെ വളവുകളും വീതികുറവും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.