മ​ല​ന​ട​യി​ൽ മ​ല​ക്കു​ട ഉ​ത്സ​വം ഇ​ന്ന്​

ശാസ്താംകോട്ട: േപാരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ മലക്കുട മഹോത്സവം വെള്ളിയാഴ്ച നടക്കും. ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമായ മലനടയിൽ ദ്രാവിഡാചാരങ്ങളാണ് പാലിച്ചുപോരുന്നത്. വെൺകുളം ഏലാക്ക് മധ്യത്തെ കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലെ കെട്ടുകാഴ്ചകൾ പ്രസിദ്ധമാണ്. പനപ്പെട്ടി, അമ്പലത്തുംഭാഗം, പള്ളിമുറി, നടുവിലേമുറി, കമ്പലടി, വടക്കേമുറി കരകളുടെ കൂറ്റൻ എടുപ്പുകുതിരകളും ഇടക്കാട് കരയുടെ ഇരട്ടക്കാളകളും വെൺകുളം ഏലായിൽ അവസാന മിനുക്കുപണികളിലാണ്. ക്ഷേത്ര പൂജാരിയായ ഉൗരാളി കൈക്കൈാട്ടും കച്ചയുമണിഞ്ഞ് ഒാലക്കുട ചൂടി ഒറ്റക്കാലിൽ തുള്ളിയിറങ്ങി മലക്കുട നാളിൽ ഇവയെ അനുഗ്രഹിക്കും. തുടർന്ന് കെട്ടുകാഴ്ചകൾ കുന്നിൻമുകളിലെ ക്ഷേത്രത്തെ മൂന്നുതവണ വലംെവച്ചിറങ്ങും. മലക്കുടയെ വരവേൽക്കാൻ നാടൊരുങ്ങിക്കഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.