മ​ത്സ്യം ക​ഴി​ച്ച എ​ട്ടു​പേ​ർ​ക്ക്​ ഭ​ക്ഷ്യ​വി​ഷ​ബാ​ധ

കരുനാഗപ്പള്ളി: സ്രാവ് മത്സ്യം കറിവെച്ചുകഴിച്ച കുടുംബത്തിലെ എട്ടുപേർക്ക് തലകറക്കവും ഛർദിയും അനുഭവപ്പെട്ടു. ചികിത്സയിൽ ഛർദി മാറിയെങ്കിലും ശരീരത്തിലെ തൊലി ഇളകിമാറുന്ന അവസ്ഥയിലാണ് മത്സ്യം കഴിച്ചവർ. മുല്ലശ്ശേരിമുക്കിന് തെക്ക് തഴവ സൂര്യചന്ദനം വീട്ടിൽ അനിൽകുമാർ (47), ഭാര്യ ഇന്ദു (36), മകൾ ദേവപ്രിയ (12 ), ബന്ധുക്കൾ എന്നിവരുൾപ്പടെ എട്ടുപേർക്കാണ് അസ്വസ്ഥതകൾ ഉണ്ടായത്. മാർച്ച് ആറിനാണ് മാർക്കറ്റിൽനിന്ന് അനിൽകുമാർ വലിയ സ്രാവിനെ വാങ്ങിയത്. ഒരു ഭാഗം ബന്ധു വള്ളികുന്നം ആയിക്കോമം സ്മിതഭവനത്തിൽ മണിക്കുട്ടനും നൽകി. കറിവെച്ച് ഉച്ചയൂണ് കഴിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴാണ് അനിൽകുമാറിന് ഛർദിയും തലവേദനയും തലകറക്കവും അനുഭവപ്പെട്ടത്. തുടർന്ന് സമീപെത്ത സ്വകാര്യആശുപത്രിയിൽ ചികിത്സതേടി. അന്ന് രാത്രി തന്നെ ഭാര്യക്കും അസുഖം ഉണ്ടായി. ബന്ധുക്കൾക്ക് നൽകിയ സ്രാവ് മീൻ പിറ്റേദിവസം അവർ കറിെവച്ചു ഭക്ഷിച്ചതിനെതുടർന്ന് ഇതേ അസുഖം അവർക്കും ഉണ്ടായതോെടയാണ് മത്സ്യത്തിൽ നിന്നുള്ള ഭക്ഷ്യവിഷബാധയാണെന്ന സംശയം ഉണ്ടായത്. ഇപ്പോൾ മുഖെത്തയും ശരീരത്തിലെയും മിക്ക ഭാഗങ്ങളിലും പുറംതൊലി ഇളകിമാറുകയാണെന്ന് അനിൽകുമാർ പറഞ്ഞു. മത്സ്യമാർക്കറ്റുകളിൽ എത്തുന്ന മത്സ്യം കേടാകാതിരിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിനാലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് സംശയിക്കെപ്പടുന്നു. മത്സ്യമാർക്കറ്റുകളിലും മറ്റും ഭക്ഷ്യസുരക്ഷവിഭാഗവും ആരോഗ്യവകുപ്പ് അധികൃതരും പരിശോധന നടത്തുന്നിെല്ലന്ന ആക്ഷേപം വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.