ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് : അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ഊന്നൽ

ചവറ: ഭവന നിർമാണത്തിനും ആരോഗ്യ-കൃഷി- ക്ഷീരവികസന മേഖലക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാധാന്യം നൽകി ചവറ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് കെ.എ. നിയാസ് അവതരിപ്പിച്ചു. 4.40 കോടി രൂപ വരവും 43.21 കോടി രൂപ ചെലവും 1.18 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. സമ്പൂർണ ശുചിത്വത്തിെൻറ ഭാഗമായി വ്യക്തിഗത ശൗചാലയ നിർമാണത്തിനും മാലിന്യസംസ്കരണ യൂനിറ്റിനും തുക വകയിരുത്തിയിട്ടുണ്ട്. ചവറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ തെരുവുനായ്ക്കൾക്ക് െഷൽട്ടർ നിർമിക്കാനും ആധുനിക അറവുശാല പദ്ധതിക്കും തുക വകയിരുത്തി. പുതിയ തലമുറക്ക് കൃഷിയിൽ താൽപര്യം വർധിപ്പിക്കാൻ ആധുനിക കൃഷി രീതികൾ അവലംബിക്കാനും നെൽകൃഷിക്കും േഗ്രാബാഗ് ഒഴിവാക്കി മൺചട്ടികളിൽ കൃഷി നടപ്പാക്കി കൃഷിത്തോട്ടം പദ്ധതികൾ േപ്രാത്സാഹിപ്പിക്കാനും തുക മാറ്റിവെച്ചു. ജീവിത ശൈലീരോഗങ്ങളിൽനിന്ന് മുക്തി നേടാൻ ബോധവത്കരണ പദ്ധതികൾ, കാൻസർ രോഗികളെ കണ്ടെത്തി ചികിത്സ സഹായം നടത്തുന്ന പദ്ധതികൾ, നീണ്ടകര താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിെൻറ വികസനം എന്നിവക്ക് തുക വകയിരുത്തും. ബ്ലോക്കിലെ ആശുപത്രികളിൽ മികച്ച ചികിത്സ സൗകര്യങ്ങൾ മതിയായ നിരക്കിൽ ലഭ്യമാക്കി ജനസൗഹൃദ ആശുപത്രികളാക്കാനുള്ള പദ്ധതികൾ ആർദ്രം മിഷനുമായി ചേർന്ന് നടപ്പാക്കും. ലഹരി വർജന വിമുക്തി പദ്ധതിയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ തുക മാറ്റിവെച്ചു. സ്കൂൾ, കോളജ്, സർക്കാർ സ്ഥാപനങ്ങൾ എന്നിവ വഴി ലഹരിവിരുദ്ധ പ്രവർത്തനം ശക്തമാക്കും. സ്ത്രീ ശാക്തീകരണത്തിനും കുടുംബശ്രീ വനിത സ്വയംസഹായ സംഘ വായ്പ ബന്ധിതമായി തൊഴിൽ സംരംഭങ്ങൾക്കും തുക വകയിരുത്തി. കലാ^കായിക വികസനത്തിനും അടിസ്ഥാന സൗകര്യത്തിനും പട്ടികജാതി ക്ഷേമത്തിനുമായി തുക വകയിരുത്തി. ബ്ലോക്ക് പ്രസിഡൻറ് കെ. തങ്കമണിപിള്ള അധ്യക്ഷത വഹിച്ചു. വിവിധ ക്ഷേമകാര്യ സമിതി അധ്യക്ഷരായ കോയിവിള സൈമൺ, ബിന്ദുകൃഷ്ണകുമാർ, വിജയകുമാരി, ബ്ലോക്ക് സെക്രട്ടറി പ്രസന്നൻപിള്ള എന്നിവരും മറ്റ് ജനപ്രതിനിധികളും ബജറ്റ് ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.