കാവനാട്: ആയിരങ്ങൾക്ക് അറിവ് പകർന്നുനൽകിയ പടിഞ്ഞാറേ കൊല്ലം മുളങ്കാടകം ഗവ. എച്ച്.എസ് എൽ.പി സ്കൂൾ 99െൻറ നിറവിൽ. അടുത്തവർഷം സ്കൂളിെൻറ ശതാബ്ദി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പൂർവവിദ്യാർഥി സംഘടനയും സ്കൂൾ അധികൃതരും. ഇഗ്ലീഷ്^മലയാളം മീഡിയങ്ങളിലായി 130 ലേറെ കുട്ടികൾ പഠിക്കുന്നുണ്ട്. ജില്ല സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും ഇവിടത്തെ വിദ്യാർഥികൾക്ക് നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. തൊട്ടടുത്തായി പ്രവർത്തിക്കുന്ന എച്ച്.എസ്, എച്ച്.എസ്.എസ് സ്കൂളിലും നിരവധി വിദ്യാർഥികൾ പഠിക്കുന്നുണ്ട്. എൽ.പി സ്കൂളിെൻറ 99ാമത് വാർഷികാഘോഷവും മികവുത്സവവും വെള്ളിയാഴ്ച നടക്കും. പൊതുസമ്മേളനം വൈകീട്ട് നാലിന് മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനംചെയ്യും. പി.ടി.എ പ്രസിഡൻറ് ബൈജു അധ്യക്ഷതവഹിക്കും. കാഷ് അവാർഡ് വിതരണം വിദ്യാഭ്യാസ ^ കായികകാര്യ സ്ഥിരംസമിതി ചെയർമാൻ ടി.ആർ. സന്തോഷ്കുമാറും സ്കോളർഷിപ് വിതരണം കൗൺസിലർ എസ്. രാജ്മോഹനും സമ്മാനദാനം കൊല്ലം എ.ഇ.ഒ മുഹമ്മദ് സിദ്ദീഖും നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.