വെളിയം: ഓടനാവട്ടത്തെ ഓട നവീകരിക്കാൻ നടപടിയില്ലാത്തതിനാൽ മാലിന്യം റോഡിലേക്ക് ഒഴുകുന്നു. ഓട്ടോസ്റ്റാൻഡിന് സമീപത്തെ ഓടയാണ് തകർന്നത്. 2014ൽ ഓയൂർ^ കൊട്ടാരക്കര റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ജങ്ഷനിലെ ഓട നവീകരിക്കുമെന്ന് അധികൃതർ അറിയിെച്ചങ്കിലും നടപടി ഉണ്ടായില്ല. റോഡ് നിർമാണത്തിനായി 18 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. ഓടനാവട്ടം ജങ്ഷനിലെ ഓട എക്സ്കവേറ്റർ ഉപയോഗിച്ച് കുഴിക്കുന്നതിനിടെ അനധികൃത കടകളുടെ മുൻഭാഗം പൊളിക്കുകയും ചെയ്തിരുന്നു. ഇതു വ്യാപാരികൾ തടയുകയും തുടർന്ന് ഓട നിർമാണം പാതിവഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. വെളിയത്തെ ഇടുങ്ങിയ ജങ്ഷനിൽ തകർന്ന ഓടയുടെ മുകളിലാണ് യാത്രികർ ബസ് കാത്തുനിൽക്കുന്നത്. മഴ പെയ്താൽ വെള്ളം യാത്രികരുടെ ദേഹത്ത് തെറിക്കുന്നത് പതിവാണ്. നിരവധി യാത്രികരുടെ കാലുകൾ ഓടയിൽ കുരുങ്ങിയിട്ടും പൊതുമരാമത്ത് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന ആരോപണമുണ്ട്. പൂയപ്പള്ളി ജങ്ഷനിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ മഴ പെയ്താൽ ജലം ഓടയുടെ മുകളിലൂടെയാണ് ഒഴുകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.