പത്തനാപുരം: അടിസ്ഥാന സൗകര്യവികസനത്തിനും, ആരോഗ്യ മേഖലക്കും പ്രധാന്യം നൽകി പിറവന്തൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 26,39,33,813 രൂപ പ്രതീക്ഷിത വരവും 24,41,03,500 ചെലവും 1,98,30,313 രൂപ ബാക്കിയും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് ധനകാര്യകമ്മിറ്റി ചെയർമാൻ റഷീദ് അവതരിപ്പിച്ചത്. ഉത്പാദന മേഖലക്ക് 16,150,000 രൂപ അനുവദിച്ചിട്ടുണ്ട്. കാർഷിക മേഖലക്കായി 16,150,000 രൂപയും ശ്മശാനങ്ങളുടെ നിർമാണത്തിനായി പതിനഞ്ച് ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. മലയോര മേഖലയിലെ കുടിവെള്ള വിതരണം, കൃഷി, കാർഷിക വിളകളുടെ സംരക്ഷണം, ബയോഗ്യാസ് സംവിധാനം എന്നിവക്കും പ്രത്യേകം ഫണ്ട് വകയിരുത്തിയിട്ടുണ്ട്. എന്നാൽ പുതിയ പദ്ധതികൾ ഒന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ബജറ്റവതരണത്തിൽ പഞ്ചായത്ത് പ്രസിഡൻറ് പി.എസ് ശശികല അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.