കൊല്ലം: ഫാത്തിമ മാതാ നാഷനൽ കോളജിലെ വിദ്യാർഥിസമരം ഒത്തുതീർന്നു. പെൺകുട്ടികൾക്കുള്ള ഹാൾ സംവിധാനം ഇനി നിർബന്ധമല്ലെന്ന് മാനേജ്മെൻറ് വിദ്യാർഥികൾക്ക് ഉറപ്പുനൽകി. പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇടപെടൽ ഉണ്ടാകില്ലെന്നും വാക്കുനൽകി. വിദ്യാർഥികൾ മുന്നോട്ടുെവച്ച 14 ആവശ്യങ്ങളിൽ ഭൂരിഭാഗവും കോളജിൽ വർഷങ്ങളായി നിലനിൽക്കുന്ന നിയമങ്ങളാണെന്ന നിലപാടിലായിരുന്നു മാനേജ്മെൻറ്. സമരം ശക്തമായതോടെയാണ് നിലപാടിൽ അയവുണ്ടായത്. വ്യാഴാഴ്ച രാവിലെ മാനേജ്മെൻറ് പ്രതിനിധികൾ കോളജ് യൂനിയൻ ഭാരവാഹികളുമായി ചർച്ച നടത്തി. പി.ടി.എ ജനറൽ ബോഡി യോഗത്തിലും വിദ്യാർഥികളുടെ വികാരം രക്ഷാകർത്താക്കൾ പങ്കുെവച്ചതോടെയാണ് മാനേജ്മെൻറ് അയഞ്ഞത്. കോളജ് യൂനിയൻ ഭാരവാഹികളെ പി.ടി.എ ജനറൽ ബോഡി യോഗത്തിലേക്ക് വിളിപ്പിച്ചാണ് ആവശ്യങ്ങൾ അംഗീകരിച്ചതായി അറിയിച്ചത്. കമ്പ്യൂട്ടറൈസ്ഡ് അറ്റൻഡൻസിെൻറ അപാകത പരിഹരിക്കും. അനാവശ്യ ഫീസ് ഈടാക്കില്ല. കോളജിന് പുറത്തേക്ക് പോകാനുള്ള നിബന്ധനകളിൽ ഇളവ് അനുവദിക്കും. കാൻറീനിൽ ലിംഗവിവേചനം ഉണ്ടാകില്ല എന്ന ഉറപ്പും അധികൃതർ നൽകി. തിങ്കളാഴ്ച മുതലാണ് വിദ്യാർഥികൾ സമരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.