കുണ്ടറ: നാന്തിരിക്കലിൽ 10 വയസ്സുകാരി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് യൂത്ത്കോൺഗ്രസ് കുണ്ടറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊലീസ് സ്റ്റേഷൻ മാർച്ചിൽ കല്ലേറും ലാത്തിവീശലും. പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലത്തിൽ വെള്ളിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. സംഘർഷത്തിൽ യൂത്ത്കോൺഗ്രസ് മണ്ഡലംപ്രസിഡൻറ് നിഷാദ്, ദീപക് എന്നിവർക്കും അഡീഷനൽ എസ്.ഐ സണ്ണിവർഗീസിനും എ.എസ്.ഐ. ഗംഗാധരൻ തമ്പിക്കും പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് 5.15 ഓടെയാണ് കോൺഗ്രസ്–യൂത്ത്കോൺഗ്രസ്–മഹിള കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച് സ്റ്റേഷനിലേക്ക് എത്തിയത്. മാർച്ച് സറ്റേഷന്സമീപം വടംകെട്ടി പൊലീസ് തടയുകയും പ്രതിരോധനിര തീർക്കുകയുംചെയ്തു. മുദ്രാവാക്യം മുഴക്കി പൊലീസിന് അടുത്തെത്തിയതോടെ കല്ലേറുണ്ടായി. പൊലീസിന് കല്ലേറ് കിട്ടിയതോടെ അവർ ലാത്തിവീശി. ഇതിലാണ് രണ്ട് പ്രവർത്തകർക്കും പൊലീസുദ്യോഗസ്ഥർക്കും പരിക്കേറ്റത്. മാർച്ച് പിരിച്ചുവിട്ടശേഷവും പൊലീസിനുനേരെ കല്ലേറുണ്ടായതോടെ പൊലീസ് പ്രവർത്തകരെ വിരട്ടിയോടിച്ചു. മാർച്ച് രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ കെ. ബാബുരാജൻ അധ്യക്ഷത വഹിച്ചു. ജി. പ്രതാപവർമതമ്പാൻ, േപ്രംരാജ്, ബിന്ദു ജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.